അടൂര്‍: മണ്ണടി മണല്‍ കണ്ടം ഏലായിലെ ഞാറു നടീല്‍ ഉത്സവം നാട്ടുകാര്‍ക്ക് ആവേശമായി. പരമ്പരാഗത കാര്‍ഷിക സംസ്കൃതിയെ നിലനിര്‍ത്താനും പുതുതലമുറക്കു പകര്‍ന്ന നല്‍കുന്നതിനും കാര്‍ഷിക മേഖലയില്‍ നെല്ലുല്‍പാദന രംഗത്ത് വന്നിട്ടുള്ള പ്രതിസന്ധിക്കു പരിഹാരം കാണാനും ഉപജീവനമാര്‍ഗം കണ്ടത്തൊനും വേണ്ടി അഖിലേന്ത്യാ കിസാന്‍ സഭയുടെ അംഗങ്ങള്‍ നേതൃത്വം നല്‍കുന്ന ശിവശ്രീ കര്‍ഷക സംഘത്തിന്‍െറ ചുമതലയിലാണ് പാടശേഖരത്ത് നെല്‍കൃഷി തുടങ്ങിയത്. കടമ്പനാട് കൃഷിഭവനില്‍ കര്‍ഷകസംഘം രജിസ്റ്റര്‍ ചെയ്ത് മണല്‍ കണ്ടം ഏലായിലെ മൂന്നര ഏക്കറോളം തരിശുനിലം കൃഷിയിടമാക്കി മാറ്റുന്നതിന്‍െറ ഭാഗമായാണ് നെല്‍കൃഷി ചെയ്യുന്നത്. കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഞാറു നടീല്‍ ഉത്സവത്തില്‍ അണിചേര്‍ന്നു. പാടശേഖരത്ത് രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി തികച്ചും പരമ്പരാഗത രീതിയിലുള്ള ജൈവകൃഷിയാണ് നടപ്പാക്കുന്നത്. വളരെ ഗുണമുള്ള പ്രത്യാശ നെല്ലാണ് നടുന്നത്. പരമ്പരാഗത ഞാറ്റുപാട്ടിന്‍െറ പശ്ചാത്തലത്തിലാണ് ഞാറുനടീല്‍ ഉത്സവം നടത്തിയത്. ഞാറു നടീല്‍ ഉത്സവം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ അടൂര്‍ മണ്ഡലം അസി. സെക്രട്ടറി അരുണ്‍ കെ.എസ്. മണ്ണടി അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, മണ്ഡലം സെക്രട്ടറി ഡി. സജി, ജില്ലാ പഞ്ചായത്ത് അംഗം ടി. മുരുകേഷ്, അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ പ്രസിഡന്‍റ് ആര്‍. രാജേന്ദ്രന്‍ പിള്ള, എസ്. രാധാകൃഷ്ണന്‍, ആര്‍. ഷീല, കെ. അനില്‍കുമാര്‍, പി. ലിന, സി.ആര്‍. വേണുഗോപാല്‍, കെ. പത്മിനിയമ്മ, വിനോദ് തുണ്ടത്തില്‍, ഷാജി തോമസ്, പി. ശശിധരന്‍, ടി.കെ. മുരളീധരന്‍, ശിവശങ്കരന്‍, എന്‍. ശശിധരന്‍, സെക്രട്ടറി കെ.എസ്. ലിജു, കൃഷി ഓഫിസര്‍മാരായ കെ.ആര്‍. സജികുമാര്‍, പ്രദീപ്കുമാര്‍, പി. മോഹനന്‍ നായര്‍, ടി. രാജന്‍ എന്നിവര്‍ സംസാരിച്ചു. ശിവശ്രീ കര്‍ഷക സംഘം പ്രസിഡന്‍റ് ബി. പ്രദീപ്കുമാര്‍ സ്വാഗതം പറഞ്ഞു. കൊച്ചിക്ക, ശാരദ, കുട്ടി, ഓമന, ശ്യാമള, ലളിത, നിര്‍മല എന്നിവര്‍ നടീലിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.