തിരുവല്ല: കലാകാരന്മാരെ ജാതിയുടെയും മതത്തിന്‍െറയും പേരില്‍ വേര്‍തിരിക്കരുതെന്ന് പുരോഗമന കലാസാഹിത്യസംഘം തിരുവല്ല ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കലക്കും സാഹിത്യത്തിനും അതിരുകളില്ല. അവര്‍ മാനവികതയുടെ വ്യക്താക്കളാണ്. കലാകാരന്മാരെ ചേരിതിരിക്കുന്നത് അപലപനീയമാണ്. മഞ്ഞാടി ഗ്രന്ഥശാലാ ഹാളില്‍ നടന്ന സമ്മേളനം കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി സുധീഷ് വെണ്‍പാല ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് സുരേഷ് പരുമല അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്‍റണി, ജില്ലാ കമ്മിറ്റി അംഗം കെ. പ്രകാശ് ബാബു, കര്‍ഷകസംഘം ഏരിയ സെക്രട്ടറി ജനു മാത്യു, കെ.എസ്. പണിക്കര്‍, എ.കെ. ശ്രീകുമാര്‍, കലാസാഹിത്യസംഘം ജില്ലാ ജോയന്‍റ് സെക്രട്ടറി കെ.കെ. വിജയകുമാര്‍, പ്രഫ. കെ.വി. സുരേന്ദ്രനാഥ്, സി.സി. സജിമോന്‍ എന്നിവര്‍ സംസാരിച്ചു. നിഷാദ് തങ്കപ്പന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി. അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രകാശ്ബാബു സ്വാഗതവും ബിനു നന്ദിയും പറഞ്ഞു.ബുക്മാര്‍ക്ക് സെക്രട്ടറി എ. ഗോകുലേന്ദ്രന്‍, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ഡയറക്ടര്‍ ഫാ. മാത്യു വാഴക്കുന്നം, എം.കെ. രാജന്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ജില്ലാ പ്രസിഡന്‍റ് രാജന്‍ വര്‍ഗീസ് പ്രഭാഷണം നടത്തി. ഭാരവാഹികള്‍: ടി. അജിത്കുമാര്‍ (പ്രസി.), പ്രകാശ് ബാബു. കെ.വി. സുരേന്ദ്രനാഥ്, ഗോപകുമാര്‍, നിഷാദ് തങ്കപ്പന്‍ (വൈസ് പ്രസി.), സുരേഷ് പരുമല (സെക്ര.), ടി.എ. റെജികുമാര്‍, ഒ.സി. രാജു, ഉമ്മന്‍ മത്തായി, ജോണ്‍സണ്‍ (ജോ.സെക്ര.), ഡി. ആത്മലാല്‍ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.