ചിറ്റാര്‍: കിഴക്കന്‍ മലയോരമേഖലയിലേക്കുള്ള റോഡില്‍ കുണ്ടും കുഴിയും. യാത്രക്കാര്‍ ദുരിതത്തില്‍. 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചിറ്റാര്‍ ആങ്ങമൂഴി പാതയാണ് താറുമാറായത്. റോഡിലെ ടാറിങ് പൂര്‍ണമായും ഇളകിയതിനാല്‍ ഇരുചക്രവാഹനങ്ങളില്‍ വരുന്നവരാണ് അപകടത്തില്‍പെടുന്നതില്‍ അധികവും. കൂരാന്‍പാറക്ക് സമീപത്തുള്ള വലിയ ഗട്ടറില്‍വീണ് കഴിഞ്ഞദിവസം ഇരുചക്ര വാഹനത്തില്‍ യാത്രചെയ്ത യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. ഈ ഭാഗങ്ങളിലെ റോഡിന് ഓട സൗകര്യമില്ലാത്തതിനാലും കലുങ്കുകള്‍ മണ്ണ് മൂടിയതിനാല്‍ മഴക്കാലത്ത് റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നതും റോഡ് തകരാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വെള്ളത്തിനൊപ്പം റോഡിലേക്ക് ഓലിച്ചിറങ്ങുന്ന മണ്ണ് റോഡില്‍ കിടക്കുന്നതും അപടത്തിന് കാരണമാകുന്നുണ്ട്. ചിറ്റാര്‍ എസ്.എന്‍ കോളജ് ജങ്ഷന് സമീപം മണ്ണ് ഒലിച്ചിറങ്ങി റോഡില്‍ കിടക്കുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്. സീതത്തോട് ആങ്ങമൂഴി പാതയും കുണ്ടും കുഴിയും നിറഞ്ഞതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ വാലുപാറ ഉറുമ്പിനി റോഡിലൂടെയാണ് സീതത്തട്ടിലേക്ക് എത്തുന്നത്. 50ഓളം സ്വകാര്യ ബസുകളും പത്തോളം കെ.എസ്.ആര്‍.ടി.സി ബസുകളും നിരവധി സ്വകാര്യ വാഹനങ്ങളും ദിനംപ്രതി സര്‍വിസ് നടത്തുന്ന പാതയില്‍ കുണ്ടും കുഴിയും നിറഞ്ഞതോടെ ഈ പാതിയിലൂടെയുള്ള യാത്ര മലയോര നിവാസികളെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്. പൊതുമരാമത്തിന്‍െറ പക്കലുള്ള റോഡ് ശബരിമലയുടെ അനുബന്ധ പാതയാണെങ്കിലും മണ്ഡലകാലം ആരംഭിക്കാന്‍ എതാനും ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ഈ പാത അവഗണനയുടെ വക്കിലായത്. മണ്ഡലകാലം ആരംഭിച്ചുകഴിഞ്ഞ ശേഷമാണ് മിക്ക വര്‍ഷങ്ങളിലും പാതയുടെ നിര്‍മാണം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് റോഡ് പണി തീര്‍ക്കേണ്ടതിനാല്‍ അശാസ്ത്രീയമായി ദ്രുതഗതിയില്‍ കുണ്ടുംകുഴിയുമടച്ച് ടാറിങ് നടത്തും ഇതുമൂലം മണ്ഡലകാലം അവസാനിക്കുന്നതിനു മുമ്പുതന്നെ റോഡ് കുണ്ടുംകുഴിയുമാകും. മണ്ഡലക്കാലത്ത് അച്ചന്‍കോവില്‍ ചിറ്റാര്‍ പാതയിലൂടെ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ശബരിമലയിലേക്ക് എത്തുന്നത്. ഈ പാത മണ്ഡലകാലത്തിനുമുമ്പ് സഞ്ചാരയോഗ്യമാക്കിയില്ളെങ്കില്‍ ഇതുവഴി വരുന്ന അയ്യപ്പഭക്തരും ദുരിതത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.