പത്തനംതിട്ട: ജില്ലയിലെ നഗരസഭകളിലും ജില്ലാ പഞ്ചായത്തിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഈ തദ്ദേശ സ്ഥാപനങ്ങളിലെ പതിവ് യോഗങ്ങളിലൊന്നും മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാറില്ല. യോഗം ചേരുന്ന വിവരം അറിയിക്കാറുമില്ല. സംസ്ഥാനത്തെ മറ്റു നഗരസഭകളിലും മിക്ക ജില്ലാ പഞ്ചായത്തുകളിലും പതിവ് യോഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശം അനുവദിക്കുമ്പോഴാണ് പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ‘ഇരുമ്പുമറക്കുള്ളില്‍’ യോഗം ചേരുന്നത്. നേരത്തേ പത്തനംതിട്ട നഗരസഭയില്‍ മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചിരുന്നു. മറ്റിടങ്ങളില്‍ ബജറ്റ് യോഗങ്ങളില്‍ മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശം. കൗണ്‍സിലര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇരിപ്പിടം ഏര്‍പ്പെടുത്തിയിട്ടുള്ളതും. മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്താല്‍ യോഗങ്ങളിലെ ചര്‍ച്ചകള്‍ പുറത്തുവരുമെന്ന ഭീതിയാണത്രേ വിലക്കിന് കാരണം. അജണ്ടയിലെ വിവരങ്ങള്‍ പുറത്തുവരുമെന്നും ഭയക്കുന്നു. പലയിടത്തും ഭരണ-പ്രതിപക്ഷ കക്ഷികളിലെ അംഗങ്ങള്‍ പരസ്പര സഹകരണ സംഘങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കണമെന്ന് പഞ്ചായത്തീരാജ്, നഗരപാലിക ചട്ടങ്ങള്‍ അനുശാസിക്കുമ്പോഴാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.