ആറന്മുള പുഞ്ചയില്‍ നിലമൊരുക്കലിന്‍െറ രണ്ടാംഘട്ടം നാളെ ആരംഭിക്കും

കോഴഞ്ചേരി: നവംബറില്‍ കൃഷിയിറക്കുന്നതിന്‍െറ ഭാഗമായി ആറന്മുള പുഞ്ചയില്‍ നിലമൊരുക്കലിന്‍െറ രണ്ടാംഘട്ടം തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിക്കും. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധമുള്ള ‘തെച്ചിക്കാവ്’ ഉള്‍പ്പെടുന്ന പന്നിവേലിമൂല ഭാഗത്താണ് കാര്‍ഷികാചാര പ്രകാരം നിലമൊരുക്കല്‍ ആരംഭിക്കുന്നത്. 2000 ഏക്കറോളം വരുന്ന ആറന്മുള പുഞ്ചയുടെ ഭൂരിഭാഗവും മലപ്പുഴശ്ശേരി വില്ളേജിലാണ് സ്ഥിതിചെയ്യുന്നത്. മല്ലപ്പുഴശ്ശേരി വില്ളേജില്‍ ഉള്‍പ്പെടുന്ന പ്ളാംകുന്ന്, കുരുമുളകുന്ന്, ചാമക്കാല, തുരുത്തിമല, പുന്നാക്കുഴി, കുറുന്താര്‍, മുട്ടത്തുമണ്‍, പടാരം, ചാക്കകുന്ന് തുടങ്ങിയ 20 ഭാഗങ്ങളിലായാണ് ആറന്മുള പുഞ്ച വ്യാപിച്ചു കിടക്കുന്നത്. പുഞ്ചയുടെ പ്രധാന ജലസ്രോതസ്സായ വലിയ തോടിന്‍െറ കൈവഴികളായ കരിമാരംതോടും ആറന്മുളചാലും നിയമവിരുദ്ധമായി മണ്ണിട്ട് മൂടിയതിനാല്‍ ഉണ്ടായ വെള്ളക്കെട്ട് പല ഭാഗങ്ങളിലും നിലമൊരുക്കല്‍ അസാധ്യമായിരിക്കുകയാണ്. ജില്ലാ ഭരണകൂടും ഉടന്‍ ഇടപെട്ട് തോടും ചാലും പൂര്‍വസ്ഥിതിയിലാക്കിയില്ളെങ്കില്‍ നവംബറില്‍ സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം കൃഷി നടക്കുന്ന കാര്യം വിഷമകരമാകുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. തടാകം പോലെ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ പുഞ്ചയില്‍ പല ഭാഗങ്ങളിലായി നിലനിന്നിരുന്ന ഒറ്റമാങ്കുന്ന് പോലുള്ള ജൈവവൈവിധ്യമുള്ള പല കുന്നുകളും അപ്രത്യക്ഷമായിരിക്കുകയാണ്. പുഞ്ചയിലെ കൊയ്ത്തുകാലത്ത് പ്രസ്തുത കുന്നുകളില്‍ താല്‍ക്കാലിക ഹോട്ടലുകള്‍വരെ പ്രവര്‍ത്തിച്ചിരുന്നു. ആറന്മുളയുടെ വിപുലമായ കാര്‍ഷിക സംസ്കൃതി ഒരു അളവുവരെയെങ്കിലും തിരികെയത്തെിക്കാനാണ് കൃഷിവകുപ്പും പാടശേഖരസമിതികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. നിലം കൃഷിക്കായി വിട്ടുനല്‍ക്കുന്ന കര്‍ഷകരില്‍ ചിലര്‍ തങ്ങളുടെ പാടശേഖരങ്ങളിലെ ജലസേചനത്തിനു സ്വന്തമായി മോട്ടോര്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ തയാറാണെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ആറന്മുളയിലെ പുഞ്ചകൃഷിക്കായി സര്‍ക്കാര്‍ നിയമിച്ച സ്പെഷല്‍ ഓഫിസര്‍ ജെ. സജീവിന്‍െറ നേതൃത്വത്തില്‍ ആറ് ട്രാക്ടറുകളാണ് പാടത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട്ടില്‍നിന്നുവരെ വിദഗ്ധ തൊഴിലാളികളെ എത്തിച്ച് കൂടുതല്‍ യന്ത്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തിക്കുമെന്ന് സ്പെഷല്‍ ഓഫിസര്‍ പാടശേഖര സമിതികളെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.