കെ.എസ്.ആര്‍.ടി.സി പന്തളത്തെ അവഗണിക്കുന്നു

പന്തളം: മണ്ഡല-മകരവിളക്കുത്സവം തുടങ്ങിയിട്ടും ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് ദിവസേനയത്തെുന്ന ആയിരക്കണക്കായ ഭക്തജനങ്ങള്‍ക്ക് മതിയായ സൗകര്യമൊരുക്കാന്‍ കെ.എസ്.ആര്‍.ടി.സി നടപടി സ്വീകരിച്ചിട്ടില്ല. മുന്‍ കാലങ്ങളില്‍ തീര്‍ഥാടനകാലം തുടങ്ങുന്നതിനു മുമ്പ് ബസ്സ്റ്റാന്‍ഡിനുള്ളില്‍ ടാറിങ് നടത്തുമായിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായി ടാറിങ് നടത്താത്തതിനാല്‍ സ്റ്റാന്‍ഡിലെ കുഴികള്‍ ഇടക്ക് പെയ്യുന്ന മഴയത്തെുടര്‍ന്ന് ചളിക്കുളമാകുന്നു. ഇവിടെയത്തെുന്ന തീര്‍ഥാടകര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനും മതിയായ സൗകര്യമില്ല. സ്റ്റാന്‍ഡിനുള്ളില്‍ ഏറെ സ്ഥലം കാട് വളര്‍ന്നു നില്‍ക്കുകയാണ്. ചുറ്റുമതിലില്ലാത്തതിനാല്‍ സ്റ്റാന്‍ഡിനുള്ളില്‍ തെരുവുനായ്ക്കള്‍ വിഹരിക്കുകയാണ്. അടുത്ത കാലത്ത് ഒരു ഡ്രൈവറെയും രണ്ട് മെക്കാനിക്കുകളെയും നായ് കടിച്ച സംഭവവുമുണ്ടായി. ഡിപ്പോയില്‍നിന്ന് തീര്‍ഥാടകര്‍ക്കാവശ്യമുള്ള സര്‍വിസുകള്‍ നടത്തുന്നതിനും അധികൃതര്‍ തയാറാകുന്നില്ല. വൈകുന്നേരം 6.15ന് പമ്പക്കുള്ള സ്ഥിരം സര്‍വിസ് കൂടാതെ ഒമ്പതുമണിക്ക് ഒരു ബസുകൂടി മാത്രമാണ് ഇവിടെനിന്ന് സര്‍വിസിനയക്കുന്നത്. ഇത് പന്തളത്തുനിന്ന് യാത്രക്കാരെ കയറ്റാതെ പടനിലത്തുപോയി നിറയെ യാത്രക്കാരുമായാണ് പന്തളത്തത്തെുന്നത്. കൂടുതല്‍ യാത്രക്കാരത്തെിയാല്‍ സര്‍വിസ് നടത്തുമെന്ന പ്രഖ്യാപനം നടത്താറുണ്ടെങ്കിലും അയ്യപ്പന്മാരെ നിരുത്സാഹപ്പെടുത്തി സമീപ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളിലേക്കയക്കുകയാണ് പതിവ്. അധികൃതരുടെ വാക്ക് ലംഘിച്ച് പന്തളത്ത് കാത്തുനില്‍ക്കുന്ന അയ്യപ്പന്മാര്‍ ശബരിമല വരെ നിന്ന് യാത്ര ചെയ്യുകയോ അല്ളെങ്കില്‍ ചെങ്ങന്നൂരോ പത്തനംതിട്ടയിലോ പോയി പമ്പക്കുള്ള ബസിനെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഇവിടെ നിലവില്‍ 22 ബസുകളാണുള്ളത്. ഇത്രയും ബസുകള്‍ സര്‍വിസ് നടത്താന്‍ ഡ്രൈവറും കണ്ടക്ടറുമായി 60 പേരാണ് വേണ്ടത്. എന്നാല്‍, ഏഴ് ഡ്രൈവര്‍മാരുടെയും നാല് കണ്ടക്ടര്‍മാരുടെയും കുറവാണുള്ളത്. ഈ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടും മിക്ക ദിവസങ്ങളിലും 20 സര്‍വിസുകള്‍ നടത്താറുണ്ട്. നടത്തുന്ന സര്‍വിസുകളുടെ അടിസ്ഥാനത്തില്‍ ഏണിങ് പെര്‍ കിലോമീറ്റര്‍ അനുസരിച്ച് സാധാരണ ദിവസങ്ങളില്‍ മാത്രം കൊല്ലം സോണില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഡിപ്പോയാണ് പന്തളത്തേത്. ഇവിടെ ആകെയുണ്ടായിട്ടുള്ള പുരോഗതി കാട്ടിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള ഫെഡറല്‍ ബാങ്കിന്‍െറ എ.ടി.എം കൗണ്ടര്‍ മാത്രമാണ്. അതും നോട്ട് പ്രതിസന്ധിയത്തെുടര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.