റാന്നി: വലിയകുളത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. വലിയകുളത്തിനു സമീപം ഇടയാടിയില്‍ മാത്തുക്കുട്ടി (52) പുലര്‍ച്ച അഞ്ചോടെയാണ് വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ പുലിയെ കണ്ടത്. അസാധാരണ രീതിയിലുള്ള ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങി ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് 50 മീറ്റര്‍ അകലെ പുലിയെ കണ്ടത്. പിന്നീട് ഭീതിയോടെ തിരികെ വീട്ടിലേക്ക് മടങ്ങി. നേരം പുലര്‍ന്ന ശേഷം നാട്ടുകാരോടൊപ്പം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. റബര്‍ തോട്ടത്തിനു പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റാന്നിയില്‍നിന്ന് റാപ്പിഡ് ആക്ഷന്‍ ഫോഴ്സത്തെി തിരച്ചില്‍ നടത്തി. കരികുളം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ മോഹനന്‍ നായരുടെ നേതൃത്വത്തില്‍ വനപാലക സംഘവും തിരച്ചില്‍ നടത്തി. തോട്ടത്തില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടും കണ്ടത്തെി. രാവിലെ അമ്പത്തിരണ്ട് കോളനിയിലും പുലിയെ പോലുള്ള ജീവിയെ കണ്ടതായി ഒരാള്‍ പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതല്‍ തിരച്ചില്‍ നടത്തുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.എന്നാല്‍ രാത്രി എട്ടുമണിയോടെ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതോടെ ഒരു ഗ്രാമം മുഴുവര്‍ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.