കോഴഞ്ചേരി: കാലപ്പഴക്കം കൊണ്ടും അറ്റകുറ്റപ്പണിയുടെ അഭാവം കൊണ്ടും തകര്‍ന്ന നെല്ലിമല-കല്ലുമാലിപ്പടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടക്കം മുതല്‍ റോഡിന്‍െറ ടാറിങ്ങും മെറ്റലും ഇളകി റോഡില്‍ കുണ്ടും കുഴിയും രൂപപ്പെട്ടിരിക്കുകയാണ്. കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും സഞ്ചരിക്കുക വളരെ ദുരിതപൂര്‍ണമായിരിക്കുന്നു. മഴ പെയ്താല്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് റോഡ് കാണാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ അവസ്ഥയില്‍ ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെടുക പതിവാണ്. വശങ്ങളില്‍ ഓടകളില്ലാത്തതും റോഡ് സുരക്ഷക്ക് തടസ്സമാകുന്നുണ്ട്. ദീര്‍ഘകാലം വെള്ളം കെട്ടിക്കിടന്ന് രൂപപ്പെട്ട കുഴിയില്‍ അടുത്ത കാലത്ത് പാറ പൊടിച്ച ചിപ്സ് ഇട്ടുനിറച്ചത് ഒരു കുഴി ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ രണ്ടു കുഴി രൂപപ്പെട്ടതും യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിത്യേന നൂറുകണക്കിനു യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡാണ് ഇപ്പോള്‍ ക്ളേശകരമായി തീര്‍ന്നിരിക്കുന്നത്. എണ്ണിക്കാട്, നെടുമ്പ്രത്തുമല, നെല്ലിമല മാര്‍ത്തോമ കോളനി, തേവര്‍കാട്, കൊച്ചാലുംമൂട് തുടങ്ങിയ പ്രദേശവാസികള്‍ക്ക് പത്തനംതിട്ട-തിരുവല്ല സംസ്ഥാന പാതയിലേക്ക് എത്തിച്ചേരാനുള്ള എളപ്പമാര്‍ഗമാണ് തകര്‍ന്നുകിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.