മോഷണക്കേസ് പ്രതി അറസ്റ്റില്‍

അടൂര്‍: നിരവധി മോഷണക്കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തമിഴ്നാട് തിരുനല്‍വേലി തെങ്കാശി വിശ്വനാഥതെരുവില്‍ ഹൗസ് നമ്പര്‍ 12 ലക്ഷ്മിഭവനില്‍ വസന്ത്കുമാര്‍ എന്ന മുത്തുകുമാറി (41)നെയാണ് അടൂര്‍ എസ്.ഐ കെ.എസ്. ഗോപകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അടൂര്‍ ഓള്‍ സെയ്ന്‍റ് പബ്ളിക് സ്കൂളിന് സമീപമുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. 2012ല്‍ ജയില്‍വാസം കഴിഞ്ഞ് ഇയാള്‍ പുറത്തിറങ്ങിയതാണ്. കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പള്ളിയില്‍നിന്നും വീട്ടില്‍നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ വിരലടയാളം ശേഖരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. 2013ല്‍ പാമ്പാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലും അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഒളിവിലിരുന്ന ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അടൂര്‍ പുതുവയലിലുള്ള രണ്ടു പള്ളിയിലും മണക്കാലയിലുള്ള പള്ളിയിലും ഇയാള്‍ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. ഒരു മാസം അടൂര്‍ ഹോളിക്രോസ് ജങ്ഷന് സമീപമുള്ള വീടിന്‍െറ ഗ്രില്ല് തകര്‍ത്ത് അകത്തുകടന്ന് സ്വര്‍ണമോതിരം, ഡി.വി.ഡി പ്ളെയര്‍, ടോര്‍ച്ച് എന്നിവ മോഷ്ടിച്ച കേസില്‍ പൊലീസ് അന്വേഷണം നടത്തി വരവെയാണ് ഇയാള്‍ പിടിയിലാകുന്നത്. കൊട്ടാരക്കര, പൂയപ്പള്ളി എന്നിവിടങ്ങളിലെ പള്ളികളിലും ഇയാള്‍ മോഷണം നടത്തിയതായി സംശയിക്കുന്നുണ്ട്. കുളനടയിലും തെങ്കാശിയിലുമുള്ള കടകളില്‍നിന്ന് ഇയാള്‍ മോഷ്ടിച്ചുവിറ്റ ചില തൊണ്ടിമുതലുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിക്കുന്ന സാധനങ്ങള്‍ തെങ്കാശിയിലെ കടകളില്‍ വിറ്റഴിക്കുകയാണ് ഇയാള്‍ സ്ഥിരമായി ചെയ്യാറുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.