പന്തളം: ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം അച്ചന്‍കോവിലാറ്റില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രക്കടവില്‍ പണിത തടയണ ശക്തമായ ഒഴുക്കില്‍ തകര്‍ന്നു. ഈ വര്‍ഷത്തെ തീര്‍ഥാടനകാലത്തിനുശേഷം പണിത തടയണയാണ് ഒഴുക്കില്‍ തകര്‍ന്നത്. ക്ഷേത്രക്കടവിന് താഴ്ഭാഗത്തായാണ് തടയണയും അതിനു മുകളിലായി കമ്പിവേലിയും കെട്ടി തീര്‍ഥാടകരുടെ സുരക്ഷ ഒരുക്കിയിരുന്നത്. നിര്‍മാണത്തിലെ അപാകതയാണ് തടയണ തകരാന്‍ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നു തുടങ്ങി. നാലു വര്‍ഷം മുമ്പ് നിര്‍മിച്ച തടയണ കഴിഞ്ഞ സീസണില്‍ തകര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് സീസണ്‍ കഴിഞ്ഞ ഉടന്‍ വേനല്‍ക്കാലത്ത് തടയണ പുനര്‍നിര്‍മിച്ചത്. പഴയ തടയണ നന്നാക്കി അതിനു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയാണ് ചെയ്തത്. നിര്‍മാണം പൂര്‍ത്തിയായ ശേഷം പെയ്ത മഴയിലെ ആദ്യവെള്ളപ്പൊക്കത്തില്‍തന്നെ തടയണ തകര്‍ന്നു. ശക്തമായ ഒഴുക്കില്‍ ആറ്റിലൂടെ ഒഴുകിവന്ന വലിയമരങ്ങള്‍ തട്ടിയതാകാം തടയണ തകരാന്‍ കാരണമെന്ന് പറയുന്നു. കോണ്‍ക്രീറ്റ് പാളി ഇളകിമാറിയവ കയര്‍ ഉപയോഗിച്ച് വലിച്ചു കെട്ടിയ കരിങ്കല്‍ കെട്ടുകളും ഇപ്പോള്‍ ഇളകി മാറിയതോടെ ക്ഷേത്രക്കടവിലേക്കും ഇറങ്ങാന്‍ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.