പത്തനംതിട്ട: പുല്ലും പുല്‍ച്ചെടികളും വെട്ടുന്നവര്‍ക്കും പുല്‍ത്തകിടികളില്‍ ഇരിക്കുന്നവര്‍ക്കും ‘പട്ടുണ്ണി’ എന്നറിയപ്പെടുന്ന ഷിഗര്‍ മൈറ്റുകളുടെ കടിയേറ്റാല്‍ ചെള്ളുപനി വരാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒയുടെ ചുമതലയുള്ള ഡോ. എല്‍. അനിതകുമാരി അറിയിച്ചു. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലാണ് ഈ രോഗാണു പ്രധാനമായുള്ളത്. മൃഗങ്ങളില്‍നിന്ന് ഷിഗര്‍ മൈറ്റുകള്‍ വഴിയാണ് രോഗം മനുഷ്യരിലത്തെുന്നത്. ഇവയുടെ കടിയേറ്റ് 10-12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണം കാണപ്പെടുക. കടിയേറ്റ ഭാഗത്ത് ചുവന്നുതടിച്ച പാടുണ്ടാകും. കക്ഷം, തുട, അടിവയര്‍ ചേരുന്ന ഭാഗം, അരക്കെട്ട്, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളില്‍ ഇത്തരം പാടുകളുണ്ടാകും. ഇവ പിന്നീട് കറുത്ത് വ്രണമായി മാറുന്നു. വിറയലോടുകൂടിയ പനി, തലവേദന, കണ്ണിനു ചുവപ്പ്, കഴലവീക്കം, പേശീവേദന, ചുമ, ന്യുമോണിയ എന്നിവയാണ് ലക്ഷണങ്ങള്‍. തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയുണ്ടായാല്‍ മരണം സംഭവിക്കാം. വീടിനും പരിസരത്തുമുള്ള പുല്‍ച്ചെടികള്‍ വെട്ടിവൃത്തിയാക്കുക, പുല്‍ത്തകിടികളില്‍ ഇരിക്കുന്നവരും ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവരും ഷിഗര്‍ മൈറ്റുകളുടെ കടിയേല്‍ക്കാത്ത രീതിയിലുള്ള വസ്ത്രം ധരിക്കണം. ഇത്തരം സ്ഥലങ്ങളില്‍ തുണി ഉണക്കാനിടാതിരിക്കുക, മണ്ണിലും പുല്‍ച്ചെടികളിലും കീടനാശിനി തളിക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗലക്ഷണം കണ്ടാല്‍ അടുത്ത ആരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.