കോഴഞ്ചേരി: സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി അനധികൃതമായി താഴിട്ടുപൂട്ടി. ആറന്മുള ഗ്രാമപഞ്ചായത്ത് കോട്ട ഡി.ബി.എല്‍.പി സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിയാണ് രക്ഷിതാക്കളുടെ പേരില്‍ നോട്ടീസ് പതിച്ച ശേഷം അനധികൃതമായി താഴിട്ടുപൂട്ടിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രസാദ് വേരുങ്കല്‍ മുന്‍ വൈസ് പ്രസിഡന്‍റ് സുധ സുരേഷ്, മുന്‍ പഞ്ചായത്ത് അംഗം ഉഷാ രാജേന്ദ്രന്‍ എന്നിവരത്തെി പൊലീസില്‍ അറിയിച്ച ശേഷമാണ് രണ്ടുദിവസത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ താല്‍ക്കാലികമായി തുറന്നത്. പൂട്ടിയിരുന്ന രണ്ടുദിവസവും കുട്ടികള്‍ സ്കൂള്‍ വരാന്തയിലിരുന്നാണ് പഠിച്ചത്. മുറി തുറക്കാന്‍ കഴിയാതിരുന്നത് കാരണം ഭക്ഷണം ഉണ്ടാക്കാനും കുട്ടികള്‍ക്ക് വിതരണം ചെയ്യാനും കഴിഞ്ഞില്ളെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. 28 കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിക്ക് പ്രത്യേക കെട്ടിടം ഇല്ലാതിരുന്നതു കാരണം ഏറെക്കാലമായി ഡി.ബി.എല്‍.പി സ്കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആവശ്യത്തിലധികം സ്ഥലമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ പദ്ധതിയില്‍ നാല് ലക്ഷം രൂപ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം പണി ആരംഭിച്ചിരുന്നു. അടുത്ത പദ്ധതിയോടെ മാത്രമേ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയൂ. ഇത്രയും കാലം സ്കൂളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. സ്കൂളില്‍ അങ്കണവാടി പ്രവര്‍ത്തിച്ചാല്‍ തങ്ങളുടെ കുട്ടികളെ ഇതര ക്ളാസുകളില്‍നിന്ന് പിന്‍വലിക്കുമെന്നും പി.ടി.ഐയിലെ ഒരു വിഭാഗം അറിയിച്ചിരുന്നു. ഈ തര്‍ക്കമാണ് പൂട്ടുന്നതുവരെ എത്തിയത്. പ്രശ്നം ഒഴിവാക്കാന്‍ മറ്റൊരിടം കണ്ടത്തൊനും ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍, പുതിയ കെട്ടിടം നിര്‍മിക്കുന്നതുവരെ സ്കൂളില്‍തന്നെ തുടരാന്‍ ധാരണയായിരുന്നു. ഇതിനിടയിലാണ് പൂട്ടല്‍ നടന്നത്. പൊലീസത്തെി മുറി തുറന്നെങ്കിലും പൂട്ടിയവരുടെ ഭീഷണി നിലനില്‍ക്കുന്നതായി രക്ഷിതാക്കളും പഞ്ചായത്ത് അധികൃതരും പറയുന്നു. അങ്കണവാടി അടിയന്തരമായി നീക്കണമെന്ന പോസ്റ്റര്‍ ഭിത്തിയില്‍ പതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.