തോല്‍വിയെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം തുടങ്ങി

പത്തനംതിട്ട: ജില്ലയിലെ യു.ഡി.എഫിന്‍െറ തോല്‍വിയെചൊല്ലി കോണ്‍ഗ്രസില്‍ കലാപം ആരംഭിച്ചു. ആറന്മുളയിലെ തോല്‍വിക്ക് കാരണം പാര്‍ട്ടിയിലെ ചിലരാണെന്ന കെ.ശിവദാസന്‍നായരുടെ അഭിപ്രായ പ്രകടനമാണ് ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജുമായുള്ള ഏറ്റുമുട്ടലിന് വഴിമരുന്നിട്ടത്. ആറന്മുള മണ്ഡലത്തില്‍ തന്‍െറ തോല്‍വിക്ക് പിന്നില്‍ ആരാണെന്ന് അറിയാമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ സഹിതം കെ.പി.സി.സിക്ക് പരാതി നല്‍കുമെന്നും കഴിഞ്ഞദിവസം ശിവദാസന്‍നായര്‍ തുറന്നടിച്ചതോടെയാണ് ഡി.സി.സി പ്രസിഡന്‍റുമായുള്ള പോര് ശക്തമായത്. ഡി.സി.സി അഴിച്ചു പണിയണമെന്നും ശിവദാസന്‍ നായര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍, തോല്‍വിയെ തുടര്‍ന്ന് ഡി.സി.സിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ളെന്ന മറുപടിയുമായി ഡി.സി.സി പ്രസിഡന്‍റ് രംഗത്തത്തെിയതോടെ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ കലാപം ശക്തമാകുമെന്നാണ് വിലയിരുത്തല്‍. ചിലരുടെ അമിതവിശ്വാസമാണ് തോല്‍വിക്ക് ഇടയാക്കിയതെന്നാണ് മോഹന്‍രാജ് പറയുന്നത്. ഡി.സി.സിയെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. ശിവദാസന്‍ നായരുടെ ബൂത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ ബൂത്ത് പ്രസിഡന്‍റ് ശിവദാസന്‍ നായരുടെ ബന്ധുവാണ്. പേരെടുത്തുപറഞ്ഞ് പരാതി കൊടുക്കുമെന്ന് പറയുന്ന ശിവദാസന്‍നായര്‍ പരാതി കൊടുക്കട്ടെ എന്നും മോഹന്‍രാജ് പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് മാറണോ വേണ്ടയോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അടൂരില്‍ ചില അടിയൊഴുക്കുകളാണ് കെ.കെ. ഷാജുവിന്‍െറ കനത്ത പരാജയത്തിന് കാരണമെന്ന് മോഹന്‍രാജ് പറഞ്ഞു. കുറഞ്ഞത് 5000 വോട്ടിനെങ്കിലും ഷാജു ജയിക്കുമെന്ന് പാര്‍ട്ടി കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ്. അവിടെ ചിറ്റയത്തിന് വലിയ ഭൂരിപക്ഷം ലഭിച്ചതിന് പിന്നില്‍ അടിയൊഴുക്കുകളാണെന്നും ഇത് ഉടനെ പരിശോധിക്കുമെന്നും മോഹന്‍രാജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.