റാന്നി: വെച്ചൂച്ചിറ ഒഴികെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും രാജു എബ്രഹാമിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. വെച്ചൂച്ചിറയാകട്ടെ കേവലം 30 വോട്ടിന്‍െറ ഭൂരിപക്ഷം മാത്രമാണ് യു.ഡി.എഫിലെ മറിയാമ്മ ചെറിയാന് ലഭിച്ചിരിക്കുന്നത്.കോട്ടാങ്ങലില്‍ രാജു എബ്രഹാമിന് 1750 വോട്ടിന്‍െറ ഭൂരിപക്ഷമാണ് ലഭിച്ചത്. പെരുനാട്ടില്‍ 1770, നാറാണംമൂഴിയില്‍ 919, പഴവങ്ങാടിയില്‍ 712, അങ്ങാടിയില്‍ 780, കൊറ്റനാട് 709, എഴുമറ്റൂരില്‍ 1790, അയിരൂരില്‍ 1835, റാന്നിയില്‍ 1871, വടശേരിക്കരയില്‍ 1323, ചെറുകോലില്‍ 946 വോട്ടിന്‍െറയും ഭൂരിപക്ഷമാണ് രാജു നേടിയത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളായ പെരുനാട്ടിലും വടശേരിക്കയിലും റാന്നിയിലും ഉയര്‍ന്ന ലീഡാണ് രാജു നേടിയത്. യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്ത വെച്ചൂച്ചിറ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ലീഡ് ലഭിച്ചില്ളെങ്കിലും ഇവിടെ യു.ഡി.എഫിന് മുന്‍കാലങ്ങളിലുണ്ടായിരുന്ന ലീഡ് ഇല്ലാതാക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. യു.ഡി.എഫിലെ പ്രമുഖ നേതാക്കളുടെ പഞ്ചായത്തുകളില്‍ പോലും മറിയാമ്മ ചെറിയാന് മേല്‍ക്കൈ നേടാനായില്ല. മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ.ജയവര്‍മയുടെ സ്വന്തം പഞ്ചായത്തായ എഴുമറ്റൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് 1790 വോട്ടിന്‍െറ ലീഡുണ്ട്. കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് പ്രഫ. തോമസ് അലക്സ്, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടില്‍ എന്നിവരുടെ പ്രവര്‍ത്തന മേഖലയായ പഴവങ്ങാടി പഞ്ചായത്തില്‍ 712 വോട്ടിന്‍െറ ലീഡും എല്‍.ഡി.എഫ് നേടി. ആറ് ബൂത്തുകളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളെ പിന്‍തള്ളി ലീഡ് നേടാന്‍ എന്‍.ഡി.എക്കായി. എഴുമറ്റൂര്‍ പഞ്ചായത്തിലെ 102 ാം നമ്പര്‍ ബൂത്തില്‍ എന്‍.ഡി.എ സഖ്യത്തിന് 332 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാംസ്ഥാനക്കാരനായ രാജു എബ്രഹാമിന് 225 വോട്ടും മറിയാമ്മ ചെറിയാന് 204 വോട്ടുമാണ് ലഭിച്ചത്. ഇവിടെ രാജു എബ്രഹാമിനേക്കാള്‍ 107 വോട്ടുകള്‍ എന്‍.ഡി.എക്ക് കൂടുതലായി ലഭിച്ചു. അയിരൂര്‍ പഞ്ചായത്തിലെ 114 നമ്പര്‍ ബൂത്തില്‍ യു.ഡി.എഫിനേക്കാള്‍ ഇരട്ടിയിലേറെ വോട്ടുകള്‍ എന്‍.ഡി.എ നേടി. 467 വോട്ടുകള്‍ എന്‍.ഡി.എക്ക് ലഭിച്ചപ്പോള്‍ രാജു എബ്രഹാമിന് 291 വോട്ടും മറിയാമ്മ ചെറിയാന് 182 വോട്ടുകളുമാണ് ലഭിച്ചത്. പഞ്ചായത്തിലെ 119 ാം നമ്പര്‍ ബൂത്തിലും 343 വോട്ടോടെ എന്‍.ഡി.എ ഒന്നാമതത്തെിയപ്പോള്‍ രാജു എബ്രഹാമിന് 312 വോട്ടും മറിയാമ്മ ചെറിയാന് 133 വോട്ടുമാണ് ലഭിച്ചത്. ഇവിടെ 120 ാം നമ്പര്‍ ബൂത്തില്‍ എന്‍.ഡി.എക്ക് 491 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാജു എബ്രഹാമിന് 359 വോട്ടും മറിയാമ്മ ചെറിയാന് 203 വോട്ടുമേ ലഭിച്ചുള്ളൂ. വടശേരിക്കര പഞ്ചായത്തിലെ 130 ാം നമ്പര്‍ ബൂത്തില്‍ എന്‍.ഡി.എക്ക് 281 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാജുവിന് 246 വോട്ടും മറിയാമ്മ ചെറിയാണ് 173 വോട്ടുമാണ് ലഭിച്ചത്. ചെറുകോല്‍ പഞ്ചായത്തിലെ 152 ാം നമ്പര്‍ ബൂത്തില്‍ എന്‍.ഡി.എക്ക് 363 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാജു എബ്രഹാമിന് 231 ഉം മറിയാമ്മ ചെറിയാന് 95 ഉം വോട്ടുകളേ കിട്ടിയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.