കോണ്‍ഗ്രസ് ഭൂരിപക്ഷ മേഖലകളില്‍ പുതുശേരിക്ക് വോട്ട് കുറഞ്ഞു

മല്ലപ്പള്ളി: ജോസഫ് എം. പുതുശേരിക്ക് കോണ്‍ഗ്രസ് ഭൂരിപക്ഷ മേഖലകളില്‍ വോട്ട് കുറഞ്ഞു. പഴയ കല്ലൂപ്പാറ മണ്ഡലത്തിന്‍െറ ഭാഗമായിരുന്ന ആനിക്കാട്, മല്ലപ്പള്ളി, പുറമറ്റം, കല്ലൂപ്പാറ, കുന്നന്താനം, കവിയൂര്‍ പഞ്ചായത്തുകളില്‍ പുതുശേരിക്ക് ലഭിച്ചത് നേരിയ ഭൂരിപക്ഷമാണ്. ചില ബൂത്തുകളില്‍ ഭൂരിപക്ഷം ലഭിച്ചിട്ടുമില്ല. ഈ പഞ്ചായത്തുകളില്‍ ജോസഫ് എം. പുതുശേരി വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിയുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ഇവിടെ പുതുശേരിക്ക് ലഭിച്ചത് നിസ്സാര വോട്ടുകളാണ്. സ്വന്തം പഞ്ചായത്തായ കല്ലൂപ്പാറ പഞ്ചായത്തിലെ 15 ബൂത്തുകളില്‍ പുതുശേരിക്ക് ലഭിച്ചത് 452 വോട്ടിന്‍െറ ഭൂരിപക്ഷമാണ്. കോണ്‍ഗ്രസിന്‍െറ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളില്‍ പുതുശ്ശേരി 1000 ല്‍ കൂടുതല്‍ വോട്ടുകള്‍ ഭൂരിപക്ഷം നേടുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം. എന്നാല്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍െറ പഞ്ചായത്തില്‍ പോലും പുതുശേരിക്ക് ലഭിച്ചത് നിസ്സാര വോട്ടാണ്. പുതുശേരിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പി.ജെ. കുര്യന്‍െറ നേതൃത്വത്തില്‍ ഒരു വിഭാഗം രംഗത്തത്തെിയിരുന്നു. കോണ്‍ഗ്രസിന്‍െറ കാലുവാരലാണ് പുതുശ്ശേരിക്ക് വോട്ട് കുറഞ്ഞതിന് കാരണമെന്ന് പരക്കെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം പുതുശ്ശേരി പരാജയപ്പെട്ടതിനെ തുടര്‍ന്ന് യു.ഡി.എഫിലെ ഘടകകക്ഷി പി.ജെ. കുര്യന്‍െറ കോലം കത്തിച്ചിരുന്നു. ജോസഫ് എം. പുതുശ്ശേരിയുടെ പരാജയത്തിന് കാരണം ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം, കുന്നന്താനം, കവിയൂര്‍ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന്‍െറ വോട്ട് കുറഞ്ഞതാണെന്നും പറയുന്നു. തിരുവല്ല മണ്ഡലത്തില്‍ ജോസഫ് എം. പുതുശ്ശേരിയുടെ പരാജയം കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ പ്രതികാര നടപടിയായി കരുതേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.