പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബശ്രീ ഭക്ഷണമൊരുക്കും

പത്തനംതിട്ട: തെരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രത്തില്‍ മേയ് 15ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമൊരുക്കും. പോളിങ് ദിവസമായ 16ന് ജില്ലയിലെ 25 പഞ്ചായത്തുകളിലെ പോളിങ് ബൂത്തുകളില്‍ ഭക്ഷണം എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. 15ന് രാവിലെയും ഉച്ചക്കും ജില്ലയിലെ അഞ്ച് വിതരണ കേന്ദ്രങ്ങളില്‍ കുടുംബശ്രീ കാറ്ററിങ് യൂനിറ്റുകള്‍ ഭക്ഷണം വിളമ്പും. രാത്രിയിലെ ഭക്ഷണം ഓര്‍ഡര്‍ അനുസരിച്ച് പാഴ്സലായി നല്‍കും. വോട്ടിങ് ദിവസം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം പാക്കറ്റുകളില്‍ എത്തിക്കും. ഒരു പഞ്ചായത്തില്‍ മൂന്ന് കാറ്ററിങ് യൂനിറ്റുകള്‍ക്ക് വീതമാണ് ഭക്ഷണത്തിന്‍െറ ചുമതല നല്‍കിയിരിക്കുന്നത്. ഭക്ഷണ വിതരണം നടക്കുന്ന 25 പഞ്ചായത്തുകളിലെ പോളിങ് ബൂത്തുകളിലെ ഉദ്യോഗസ്ഥരുടെ വിവരം ഇലക്ഷന്‍വിഭാഗം കുടുംബശ്രീ ജില്ലാ ഓഫിസിന് നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.