രാധാമണിയുടെ ദുരൂഹമരണം: നീതിതേടി സഹോദരന്‍െറ കാത്തിരിപ്പ് മൂന്നു പതിറ്റാണ്ട് പിന്നിടുന്നു

മല്ലപ്പള്ളി: സഹോദരിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി സഹോദരന്‍െറ കാത്തിരിപ്പ് മൂന്നുപതിറ്റാണ്ട് പിന്നിട്ടിട്ടും നീതിലഭിക്കാതെ തുടരുന്നു. കോട്ടാങ്ങല്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കുളത്തൂര്‍ മുതലക്കാവില്‍ മുരളീധരനാണ് സഹോദരി രാധാമണിയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടത്തെണമെന്ന ആവശ്യവുമായി നിയമപോരാട്ടം നടത്തുന്നത്. 1985 ഡിസംബര്‍ 29നാണ് രാധാമണിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് രാധാമണി മരിച്ചത് എന്നാണ്. അന്നുമുതല്‍ തുടങ്ങിയതാണ് നീതിക്കുവേണ്ടിയുള്ള മുരളീധരന്‍െറ പോരാട്ടം. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊലീസ് മേധാവി എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് സമീപവാസിയും മുന്‍ മിലട്ടറി ഉദ്യോഗസ്ഥനുമായ ആളെ സംശയിക്കുന്നതായി പരാതിയില്‍ പറയുന്നുണ്ടെങ്കിലും ഇയാളുടെ പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് അന്വേഷണം നടക്കാതെ പൊവുകയായിരുന്നുവെന്നാണ് മുരളീധരന്‍ പറയുന്നത്. മകളുടെ മരണത്തിന് ഉത്തരവാദികളെ കണ്ടത്തെണമെന്ന പരാതിയുമായി മാതാവ് സരോജിനിയമ്മയാണ് നിയമപാലകരെ സമീപിച്ചത്. നീതി ലഭിക്കാതെ സരോജിനിയമ്മ മരണപ്പെട്ടു. സഹോദരിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി മൂന്ന് പതിറ്റാണ്ടിലേറെയായി മുരളീധരനും അലയുകയാണ്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതായി അറിയുന്നു. ഇനിയെയെങ്കിലും തനിക്കും കുടുംബത്തിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുരളീധരന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.