പന്തളം: അറത്തില്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ 27ാമത് വലിയ പെരുന്നാള്‍ ഞായര്‍ മുതല്‍ ഈമാസം ഏഴുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടിന് ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ കുര്‍ബാന, 10.30ന് കൊടിയേറ്റ്, 11ന് വിവിധ കുരിശിടങ്ങളില്‍ കൊടിയേറ്റ്. ഉച്ചക്ക് രണ്ടിന് മര്‍ത്തമറിയം സമാജം അര്‍ഥദിന സമ്മേളനം ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. രണ്ടിന് രാവിലെ ഒമ്പതിന് യുവജനസംഗമം, 9.15ന് രോഗനിര്‍ണയ ക്യാമ്പ്, മൂന്നിന് വൈകുന്നേരം 6.40ന് ഫാ. വില്‍സണ്‍ മാത്യുവിന്‍െറ സുവിശേഷ പ്രസംഗം, നാലിന് രാവിലെ 7.15ന് ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ കുര്‍ബാന, വൈകുന്നേരം മൂന്നിന് ഇടവക കുടുംബസംഗമം. നാലിന് ആറാമത് ജോര്‍ജിയന്‍ അവാര്‍ഡ് വിതരണം ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രഭാഷണം നടത്തും. മേളം ചാരിറ്റീസ് ചെയര്‍മാന്‍ കുര്യന്‍ ജോണ്‍ മേളാംപറമ്പിലിന് ജോര്‍ജിയന്‍ അവാര്‍ഡ് സമ്മാനിക്കും. ദേശീയ ന്യൂനപക്ഷ സമിതിഅംഗം തൈക്കൂട്ടത്തില്‍ സക്കീര്‍ ജീവകാരുണ്യ ഫണ്ട് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് സുഗീസോ 2016 നടക്കും. അഞ്ചിന് രാവിലെ 9.30ന് ചെമ്പെടുപ്പ്, 3.30ന് ചെമ്പെടുപ്പ് സംഗമം, 4.30ന് ചെമ്പെടുപ്പ് റാസയും തീര്‍ഥാടക സംഗമവും 5.30ന് വിറകിടല്‍. ആറിന് വൈകീട്ട് ഏഴിന് റാസ മുട്ടാര്‍ കുരുശടിയില്‍നിന്ന് ആരംഭിക്കും. ഏഴിന് രാവിലെ 7.15ന് ബാഗ്ളൂര്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത ചെമ്പില്‍ അരിയിടീല്‍ നിര്‍വഹിക്കും. 10.50ന് യൂത്ത് ഐക്കണ്‍ അവാര്‍ഡ് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിക്ക് നല്‍കും. 11.15ന് വെച്ചൂട്ട് തുടര്‍ന്ന് കൊടിയിറക്ക് എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജിബു ഫിലിപ്പ് മംഗലം, പ്രോഗ്രാം കണ്‍വീനര്‍ ജോബി ജോയി, പബ്ളിസിറ്റി കണ്‍വീനര്‍മാരായ എബി കെ.ആര്‍. കുന്നിക്കുഴി, ജോസ്വാക്കയില്‍, ബിജു ശ്രീമോന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.