വടശേരിക്കര: സ്ഥാനാര്‍ഥികള്‍ പരിസ്ഥിതി പ്രശ്നങ്ങളെ തൊടാനറക്കുമ്പോള്‍ ജില്ലയിലത്തെുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ജില്ലയിലെമ്പാടും നടക്കുന്ന പരിസ്ഥിതി പ്രക്ഷോഭങ്ങളെ കണ്ടില്ളെന്നു നടിച്ചും പ്രചാരണമാക്കാന്‍ മടിച്ചും പ്രബല മുന്നണികളുടെ സ്ഥാനാര്‍ഥികള്‍. എന്നാല്‍, പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടന്ന ഒട്ടുമിക്ക പരിസ്ഥിതി സമരങ്ങള്‍ക്ക് നേരിട്ടിടപെട്ടും അല്ലാതെയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് പ്രചാരണ പരിപാടികള്‍ക്കായി എത്തുന്നതോടെ പരിസ്ഥിതിയുടെ രാഷ്ട്രീയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെയും പരിസ്ഥിതി ചൂഷണത്തിന്‍െറ ഇരകളായ വോട്ടര്‍മാരുടെയും പ്രതീക്ഷ. പ്രബല രാഷ്ട്രീയ കക്ഷികളെല്ലാം പങ്കെടുത്ത ആറന്മുള സമരത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ ജില്ലയിലെ ഒട്ടുമിക്ക സമരങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികള്‍ തള്ളിപ്പറയുകയാണ് ചെയ്തത്. എന്നാല്‍, അപ്പോഴെല്ലാം സമരത്തോടൊപ്പംനിന്ന് ഇടതുപാളയത്തെ സംരക്ഷിച്ചതും സമരം ചെയ്യുന്ന നാട്ടുകാര്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കിക്കൊടുത്തതും വി.എസാണ്. ഏറ്റവുമടുത്ത് തിരുവല്ല മണ്ഡലത്തിലെ കുമ്പനാട് ബിറ്റുമിന്‍ ഫാക്ടറിക്കെതിരെയുള്ള ജനകീയ സമരത്തില്‍ വി.എസ് നേരിട്ടത്തെി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മുന്നണികളാരും തന്നെ ഈ വിഷയത്തില്‍ ജനങ്ങളോടൊപ്പമല്ല. കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍, അടൂര്‍ മണ്ഡലത്തിലെ മണ്ണടി തുടങ്ങിയ പാറമട, മണ്ണ് മാഫിയ സമരത്തോടും വി.എസ് അനുകൂല നിലപാട് സ്വീകരിച്ചതായാണ് പറയപ്പെടുന്നത്. ഏറെ വിവാദം സൃഷ്ടിച്ച റാന്നി മണ്ഡലത്തിലെ ചെമ്പന്‍മുടി പാറമടവിരുദ്ധ സമരം വി.എസ് നേരിട്ടത്തെി വിലയിരുത്തുകയും ഐക്യദാര്‍ഢ്യം പ്രഖാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചെമ്പന്‍മുടിക്കുശേഷം നിരവധി പാറമടകള്‍ ഉദയം ചെയ്യുകയും പുതിയ ജനകീയസമരങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്ന റാന്നിയിലും ജനകീയ ചെറുത്തുനില്‍പുകളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. ജില്ലയിലെ പശ്ചിമഘട്ട മലനിരകളിലും പരിസ്ഥിതിലോല മേഖലകളിലും വന്‍തോതില്‍ പ്രകൃതി ചൂഷണം നടക്കുമ്പോഴും കാലാവസ്ഥ മാറ്റവും കുടിവെള്ള ക്ഷാമവും രൂക്ഷമാകുമ്പോഴും മത്സരിക്കുന്ന മുന്നണികളൊന്നും പതിവു വികസന പല്ലവികള്‍ക്കപ്പുറത്തേക്ക് കടക്കാതിരിക്കാന്‍ പെടാപ്പാട് പെടുകയാണ്. യു.ഡി.എഫിന്‍െറ പ്രബല നേതാക്കളെല്ലാം ജില്ലയില്‍ പര്യടനം നടത്തിയിട്ടും പാരിസ്ഥിതിക വിഷയങ്ങളില്‍ ബോധപൂര്‍വമായ മൗനം പാലിക്കുകയാണ് ചെയ്തത്. ആറന്മുള സമരകാലത്ത് പരിസ്ഥിതിയെക്കുറിച്ച് ഏറെ സംസാരിച്ച ബി.ജെ.പിയാകട്ടെ ശബരിമലയുമായി ബന്ധപ്പെട്ട മല തുരക്കാന്‍ നീക്കം തുടങ്ങിയിട്ടുപോലും അറിയാത്ത മട്ട് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.