പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ച 55 പേരുടെ നാമനിര്‍ദേശ പത്രികകളില്‍ 10 പേരുടേത് സൂക്ഷ്മപരിശോധനയില്‍ തള്ളി. 45 എണ്ണം സ്വീകരിച്ചു. തിരുവല്ല, അടൂര്‍ മണ്ഡലങ്ങളില്‍ ഓരോരുത്തരുടെയും റാന്നി, കോന്നി മണ്ഡലങ്ങളില്‍ മൂന്നുപേരുടെയും ആറന്മുള മണ്ഡലത്തില്‍ രണ്ടുപേരുടെയും പത്രികാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. തിരുവല്ല മണ്ഡലത്തില്‍ ജനതാദള്‍-എസ് ഡമ്മി സ്ഥാനാര്‍ഥി തിരുവല്ല സന്ദേശി എന്‍. ഷാജികുമാറിന്‍െറ പത്രിക തള്ളി. റാന്നി മണ്ഡലത്തില്‍ സി.പി.എം ഡമ്മി സ്ഥാനാര്‍ഥി പഴവങ്ങാടി മുളമൂട്ടില്‍ വീട്ടില്‍ റോഷന്‍ റോയി മാത്യു, സ്വതന്ത്ര സ്ഥാനാര്‍ഥികളായ അയിരൂര്‍ തീയാടിക്കല്‍ താഴം വീട്ടില്‍ മാത്യു ടി. ചാണ്ടി, പെരുനാട് തോട്ടുങ്കല്‍ വീട്ടില്‍ ശശീന്ദ്രന്‍ എന്നിവരുടെ പത്രിക തള്ളി. ആറന്മുള മണ്ഡലത്തില്‍ സി.പി.എം ഡമ്മി സ്ഥാനാര്‍ഥി കടമ്മനിട്ട വെള്ളാവൂര്‍ തോട്ടത്തില്‍ വി.കെ പുരുഷോത്തമന്‍ പിള്ള, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹരിപ്പാട് മുട്ടം ശാരി ഭവനില്‍ ശാരി വി. ശശി എന്നിവരുടെ പത്രിക തള്ളി. കോന്നി മണ്ഡലത്തില്‍ സി.പി.എം ഡമ്മി സ്ഥാനാര്‍ഥി പൂതങ്കര ഇളമണ്ണൂര്‍ പാര്‍വതി നിവാസില്‍ മോഹനകുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥി അടൂര്‍ കൊടുമണ്‍ മനോജ് ഭവനില്‍ എം. കൃഷ്ണകുമാര്‍ എം, ബി.ജെ.പി ഡമ്മി സ്ഥാനാര്‍ഥി മലയാലപ്പുഴ താഴം തുമ്പോതറയില്‍ മനോജ് ജി. പിള്ള എന്നിവരുടെ പത്രികയും തള്ളി. അടൂര്‍ മണ്ഡലത്തില്‍ സി.പി.ഐ ഡമ്മി സ്ഥാനാര്‍ഥി കൊടുമണ്‍ ഐക്കാട് നെല്ലിവിളയില്‍ ഉദയകുമാര്‍ കെ. യുടെ പത്രികയും തള്ളി. തിങ്കളാഴ്ച വൈകുന്നേരം മൂന്നുവരെ പത്രിക പിന്‍വലിക്കാം. അന്ന് ചിഹ്നം അനുവദിച്ച് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.