പത്തനംതിട്ട: സെന്‍റ് പീറ്റേഴ്സ് ജങ്ഷനില്‍ വെയ്റ്റിങ് ഷെഡിന് സമീപമുള്ള ടയര്‍ കടയുടെ അനധികൃത നിര്‍മാണം നഗരസഭ തടഞ്ഞു. നഗരസഭ അധികൃതരുടെ നടപടി വകവെക്കാതെ തിങ്കളാഴ്ച വൈകീട്ട് വീണ്ടും നിര്‍മാണം നടത്താന്‍ കടയുടമ തുനിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. മുസ്ലിം ലീഗിന്‍െറ നേതൃത്വത്തില്‍ സംഘടിച്ചത്തെിയ ഒരു വിഭാഗം കടക്കുമുന്നില്‍ കൊടികുത്തി. വീണ്ടും നിര്‍മാണം നടക്കുന്നതറിഞ്ഞ് രാത്രി എട്ടുമണിയോടെ നഗരസഭ അധികൃതര്‍ എത്തി നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. കടയുടെ മുന്‍വശത്ത് വാഹന പാര്‍ക്കിങ്ങിനായി ഷെഡ് നിര്‍മിക്കാന്‍ തുടങ്ങിയതാണ് പരാതിക്കിടയാക്കിയത്. അനധികൃത നിര്‍മാണം നടക്കുന്നതായുള്ള പരാതി നഗരസഭക്ക് ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പണി നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കുകയായിരുന്നു. നഗരസഭയുടെ ഉത്തരവ് വകവെക്കാതെ വീണ്ടും നിര്‍മാണം നടക്കുന്നുവെന്ന് അറിഞ്ഞ് രാത്രിയില്‍ വലിയ ജനക്കൂട്ടമാണ് കടക്കുമുന്നില്‍ തടിച്ചുകൂടിയത്. സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ പ്രസിഡന്‍റ് എം. മുഹമ്മദ് സാലിയുടെ നേതൃത്വത്തില്‍ എത്തിയ ലീഗ് പ്രവര്‍ത്തകരാണ് നിര്‍മാണം തടഞ്ഞ് അവിടെ കൊടിനാട്ടിയത്. വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ, യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്‍റ് സിറാജ്, സെക്രട്ടറി ബാസിത്, സ്വതന്ത്ര കര്‍ഷകസംഘം നേതാവ് ഷഹന്‍ഷാ, എം.എസ്.എഫ് മുനിസിപ്പല്‍ പ്രസിഡന്‍റ് അബ്ദുല്‍ ലത്തീഫ് എന്നിവരും മുഹമ്മദ് സാലിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.