കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട യൂനിറ്റിലെ തൊഴിലാളികള്‍ നാളെ പണിമുടക്കും

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ താമസ സ്ഥലത്ത് കയറി ആക്രമിച്ച സംഭവത്തിലെ പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പത്തനംതിട്ട യൂനിറ്റിലെ തൊഴിലാളികള്‍ തിങ്കളാഴ്ച പണിമുടക്കും. ബുധനാഴ്ച രാത്രിയിലാണ് ആങ്ങംമൂഴിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ താമസസ്ഥലത്ത് കയറി ആക്രമിച്ച് പരിക്കേല്‍പിച്ചത്. ആങ്ങംമൂഴി-മല്ലപ്പള്ളി റൂട്ടില്‍ സര്‍വിസ് നടത്തുന്ന പനച്ചിക്കപ്പാറ ബസിന്‍െറ ഡ്രൈവറുമായ പടയനിപ്പാറ സ്വദേശി മണിമോഹനാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് തൊഴിലാളികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ളെന്നാരോപിച്ചാണ് തിങ്കളാഴ്ച പണിമുടക്കുമെന്ന് കാട്ടി കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂനിയനുകള്‍ മാനേജ്മെന്‍റിന് നോട്ടീസ് നല്‍കിയത്. കെ.എസ്.ആര്‍.ടി.സി ആര്‍.എ.ഇ 687ാം നമ്പര്‍ ബസിന്‍െറ ഡ്രൈവര്‍ എ.കെ. ബിജു കുമാറിനാണ് മര്‍ദനമേറ്റത്. കണ്ടക്ടര്‍ കെ.ബി. ഗുരുപ്രകാശിനെയും മര്‍ദിക്കാന്‍ ശ്രമിച്ചങ്കെിലും നാട്ടുകാര്‍ ഇടപെട്ട് ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു. ബിജു റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനിടെ മണി മോഹനും പരിക്കേറ്റതായി പറയുന്നു. ഇയാള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ചയുണ്ടായ സംഭവത്തിന്‍െറ പേരില്‍ വെള്ളിയാഴ്ച മുതല്‍ വൈകുന്നേരം അഞ്ചിന് ശേഷം ചിറ്റാര്‍-ആങ്ങംമൂഴി-മൂഴിയാര്‍ റൂട്ടിലേക്കുള്ള എല്ലാ സര്‍വിസുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കെ.എസ്.ആര്‍.ടി.സി റദ്ദുചെയ്തിരുന്നു. ഇതോടെ പുലര്‍ച്ചെ 4.30 മുതല്‍ ഏഴരവരെ തിരിച്ച് മലയോര മേഖലയില്‍ നിന്ന് പത്തനംതിട്ടയിലത്തെുന്ന എല്ലാ സര്‍വിസുകളും മുടങ്ങുന്നതിനും കാരണമായി. ജീവനക്കാര്‍ സുരക്ഷയൊരുക്കാതെ ജോലിക്കു പോവാന്‍ വിസമ്മതിക്കുന്നതും പരാതികളില്‍ നടപടിയെടുക്കാത്ത പൊലീസിന്‍െറ അനാസ്ഥയുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ദു$ഖവെള്ളിയാഴ്ച മുതല്‍ ഈസ്റ്റര്‍വരെ തുടര്‍ച്ചയായുള്ള അവധി ദിവസങ്ങളില്‍ ജീവനക്കാരില്‍ അധികവും ജോലിക്കത്തൊതിരിക്കുന്നതു മൂലമുള്ള പ്രതിസന്ധി മറികടക്കുന്നതിന്‍െറ ഭാഗമായാണ് പത്തനംതിട്ടയില്‍നിന്നുമുള്ള ആങ്ങംമൂഴി സര്‍വിസുകള്‍ റദ്ദുചെയ്തതെന്ന ആക്ഷേപവുമായി ജീവനക്കാരില്‍ ചിലര്‍ രംഗത്തത്തെിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.