റാന്നി: കൊടും വരള്‍ച്ചമൂലം താലൂക്കിന്‍െറ കിഴക്കന്‍ മേഖലയിലുള്ളവര്‍ ദുരിതത്തില്‍. കാര്‍ഷിക മേഖല ഉണക്കുബാധിച്ചു നശിക്കുന്നതോടൊപ്പം കുടിവെള്ളവും കിട്ടാക്കനിയാകുകയാണ്. കുടിവെള്ളത്തിനായി കി.മീ. നടന്നാണ് ആളുകള്‍ വെള്ളം ശേഖരിച്ചു കൊണ്ടുവരുന്നത്. കിഴക്കന്‍ പ്രദേശങ്ങളായ കോട്ടുപ്പാറ, കുടമുരുട്ടി, കൊമ്പനോലി, കുടപ്പന, മാമ്പാറ, പേഴുംപാറ, കരികുളം, പടയണിപ്പാറ, കൊടുമുടി, പുതുശേരിമല, തട്ടക്കാട്, കുളങ്ങരവാലി, തേറകത്തുംമണ്ണ്, വില്ലൂന്നിപ്പാറ, ആനപ്പാറ, മുങ്ങന്‍പാറ, ആനച്ചന്ത, തേക്കുംമൂട്, മണികണ്ഠന്‍കാല, കുന്നം, ആനത്തടം, അച്ചടിപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിനീര്‍ ക്ഷാമം രൂക്ഷമായിട്ടുള്ളത്. കൊടുംവരള്‍ച്ച നേരിടാനും കുടിവെള്ളമത്തെിക്കാനും ജില്ലാ ഭരണകൂടവും ത്രിതല പഞ്ചായത്തുകളും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് ജെ.എസ്.എസ് താലൂക്ക് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഹരി പ്രസാദിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്‍റ് സീതത്തോട് മോഹനന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്. ശശികുമാര്‍, സുനില്‍, ജെ.പി. തോമസ്, പി.എസ്. ഇന്ദിര, അമ്പിളി ബാലന്‍, പി.കെ. അനിരുദ്ധന്‍, ഷാഹുല്‍ ഹമീദ്, പി.സി. ദിനേശന്‍, പി.സി. ചന്ദ്രന്‍പിള്ള, പി.എ. കൃഷ്ണന്‍കുട്ടി, അമ്മിണി അടിച്ചിപ്പുഴ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.