അടൂര്‍ പ്രകാശിനെതിരെ വീണ്ടും പോസ്റ്റര്‍

കോന്നി: റവന്യൂ മന്ത്രി അഡ്വ. അടൂര്‍ പ്രകാശിനെതിരെ വ്യാപകമായി പോസ്റ്റര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. കോന്നി ടൗണ്‍, ചൈനാമുക്ക്, എലിയറക്കല്‍, പ്രദേശങ്ങളിലാണ് സേവ് കോണ്‍ഗ്രസിന്‍െറ പേരില്‍ രണ്ടുദിവസമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. സന്തോഷ് മാധവന് ഭൂമി പതിച്ചുനല്‍കിയ കരുണ, മെത്രാന്‍ കോന്നി വിട്ടുപോവുക, സംസ്ഥാനത്തെ ഏക്കര്‍ കണക്കിന് ഭൂമി മാഫിയകള്‍ക്ക് പതിച്ചുനല്‍കിയ റവന്യൂ മന്ത്രി കോന്നിക്ക് വേണ്ട എന്നീ തലവാചകങ്ങളോടെയുള്ള പോസ്റ്ററുകളാണ് ഓരോദിവസവും പ്രത്യക്ഷപ്പെടുന്നത്. സേവ് കോണ്‍ഗ്രസിന്‍െറ പേരില്‍ കോന്നിയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളുമായി കോണ്‍ഗ്രസ് നേതൃത്വത്തിന് ബന്ധമില്ളെന്ന് വ്യക്തമായിട്ടുണ്ട്. കോന്നിയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫില്‍പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് നീക്കം ചെയ്തുതുടങ്ങി. ഇതിനിടെ, ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. സനല്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് പിന്നെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതൊന്നും വക വെക്കാതെ സനല്‍ കുമാര്‍ പ്രചാരണരംഗത്ത് സജീവമായി. ഇക്കഴിഞ്ഞദിവസങ്ങളില്‍ കോന്നി മഠത്തില്‍കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവത്തിലും വെട്ടൂര്‍ ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിലും എത്തി വോട്ടര്‍മാരെ കണ്ട് പരിചയപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.