പ്രതികൂല സാഹചര്യങ്ങളിലും മൂല്യാധിഷ്ഠിത ജീവിതത്തില്‍നിന്ന് വ്യതിചലിക്കരുത് – മാര്‍ത്തോമ മെത്രാപ്പോലീത്ത

റാന്നി: എന്തൊക്കെ പ്രതികൂല സാഹചര്യങ്ങളുണ്ടായാലും മൂല്യാധിഷ്ഠിത ജീവിതലക്ഷ്യത്തില്‍നിന്നും വ്യതിചലിക്കരുതെന്ന് മാര്‍ത്തോമ സുറിയാനി സഭാധ്യക്ഷന്‍ റവ. ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത. റാന്നി പഴവങ്ങാടിക്കര ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവകക്കുവേണ്ടി പുതുതായി പണിതീര്‍ത്ത ദൈവാലയത്തിന്‍െറ കൂദാശയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിനും സമൂഹത്തിനും നന്മചെയ്യുന്നതിലെ തടസ്സം മനുഷ്യന്‍െറ മനസ്സില്ലായ്മ തന്നെയാണ്. സമൂഹത്തില്‍നിന്ന് എനിക്ക് എന്തുകിട്ടുമെന്ന ചിന്ത മാറ്റി സമൂഹത്തിനുവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്ന് ഓരോരുത്തരും ചിന്തിക്കണം. ഇടവകയും സഭയും സമൂഹത്തിനുവേണ്ടിയാവണമെന്നും സമൂഹത്തില്‍ പ്രകാശംപരത്താന്‍ വിശ്വാസിക്ക് കഴിയണമെന്നും സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ പറഞ്ഞു. റാന്നി നിലക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്തനാസ്യോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ റവ. ജോഷ്യാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, റവ. കുരിയാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. രാജു എബ്രഹാം എം.എല്‍.എ, സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണ ദേവി, സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് വര്‍ഗീസ്, ഭദ്രാസന സെക്രട്ടറി റവ. പി.എ. എബ്രഹാം, സഭാ അത്മായ ട്രസ്റ്റി അഡ്വ. പ്രകാശ് പി. തോമസ്, ജില്ലാ പഞ്ചായത്തംഗം എം.ജി. കണ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനു ടി. ശാമുവല്‍, ബ്ളോക് പഞ്ചായത്തംഗം കെ. ഉത്തമന്‍, ഗ്രാമപഞ്ചായത്തംഗം എല്‍.സി. മാത്യു, റവ. എം.കെ. ജേക്കബ്, സി.ജെ. ഈശോ, റവ. ഡോ. ജോര്‍ജ് വര്‍ഗീസ്, വികാരി ജനറല്‍ റവ. സ്കറിയ എബ്രഹാം, കണ്‍വീനര്‍ എബ്രഹാം പി. തോമസ് എന്നിവര്‍ സംസാരിച്ചു. ഇടവക വികാരി റവ. ബോബി ഫിലിപ് സ്വാഗതവും സെക്രട്ടറി ജോര്‍ജ് സി. മാത്യു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.