ദേവാലയങ്ങളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ ഇന്ന് മുതല്‍

പത്തനംതിട്ട: ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍വരെ നീളുന്ന വിശുദ്ധവാര തിരുകര്‍മങ്ങള്‍ ഞായറാഴ്ച മുതല്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കും. ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനകളും കൂടാതെ ക്രിസ്തുവിന്‍െറ പീഡാസഹനങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള ശുശ്രൂഷകളും ത്യാഗത്തിന്‍െറയും താഴ്മയുടെയും പ്രതീകങ്ങളായ ചടങ്ങുകളും ശുശ്രൂഷയുടെ ഭാഗമായി നടക്കും. തിരുവല്ല സെന്‍റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ വിശുദ്ധവാരം തിരുകര്‍മങ്ങള്‍ ഞായറാഴ്ച ആരംഭിക്കും. രാവിലെ എട്ടിന് ഓശാനശുശ്രൂഷ, കുരുത്തോല വാഴ്വ്, കുര്‍ബാന. വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം. തിങ്കള്‍ മുതല്‍ രാവിലെ 6.45ന് കുര്‍ബാന, ചൊവ്വാഴ്ച വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം, ധ്യാനം. ബുധനാഴ്ച വൈകുന്നേരം സന്ധ്യാപ്രാര്‍ഥന. പെസഹാവ്യാഴം വൈകുന്നേരം അഞ്ചിന് കുര്‍ബാന, അപ്പംമുറിക്കല്‍. വെള്ളിയാഴ്ച രാവിലെ ഏഴിന് വചനിപ്പ് തിരുനാള്‍. എട്ടിന് ദു$ഖവെള്ളി ശുശ്രൂഷ. ശനി രാവിലെ ഏഴിന് കുര്‍ബാന, ധൂപപ്രാര്‍ഥന, ഈസ്റ്റര്‍ ഞായര്‍ രാവിലെ 7.30ന് കുര്‍ബാന ആരംഭിക്കും. റാന്നി ഇന്‍ഫന്‍റ് ജീസസ് ഫൊറോന ദേവാലയത്തില്‍ ഓശാന ഞായര്‍ തിരുകര്‍മങ്ങള്‍ ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ഓഡിറ്റോറിയത്തില്‍ കുരുത്തോല വെഞ്ചെരിപ്പിനുശേഷം ദേവാലയത്തിലേക്ക് പ്രദക്ഷിണം. തുടര്‍ന്ന് ആഘോഷമായ കുര്‍ബാന. 10.3ന് ദിവ്യകാരുണ്യ ആരാധനക്ക് തുടക്കം. രാത്രി എട്ടിനു സമാപിക്കും. ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ജേക്കബ് കൊടിമരത്തുമൂട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. റാന്നി ചെത്തോങ്കര ക്രിസ്തുരാജ ടൗണ്‍ മലങ്കര കത്തോലിക്കപള്ളിയില്‍ ഓശാന ശുശ്രൂഷകള്‍ ഞായറാഴ്ച രാവിലെ 7.30ന് ആരംഭിക്കും. പ്രഭാത നമസ്കാരം, കുരുത്തോല വാഴ്വ്, പ്രദക്ഷിണം, കുര്‍ബാന എന്നിവ ഉണ്ടാകും. വികാരി ഫാ. രഞ്ജിത് ആലുങ്കല്‍ കാര്‍മികനായിരിക്കും.ചുങ്കപ്പാറ സെന്‍റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്കു ഞായറാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന് പ്രഭാത പ്രാര്‍ഥന, കുരുത്തോല വാഴ്വിന്‍െറ ശുശ്രൂഷ, കുര്‍ബാന. വികാരി ഫാ.ചെറിയാന്‍ മണപ്പുറത്ത് കാര്‍മികത്വം വഹിക്കും. 21 മുതല്‍ 23വരെ രാവിലെ 6.15ന് കുര്‍ബാന, വൈകുന്നേരം 6.30ന് സന്ധ്യാനമസ്കാരം. 24നു വൈകുന്നേം 4.30ന് പ്രാര്‍ഥന, കുര്‍ബാന. 25ന് തിരുനാള്‍ ശുശ്രൂഷ, കുര്‍ബാന, 8.15ന് ആരംഭിക്കുന്ന ദു$ഖവെള്ളി ശുശ്രൂഷ എന്നിവക്ക് തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. നേര്‍ച്ചക്കഞ്ഞി വിതരണം, രാത്രി 8.30 മുതല്‍ ജാഗരണ പ്രാര്‍ഥന എന്നിവയും ഉണ്ടാകും. ശനി രാവിലെ ഏഴിന് കുര്‍ബാനയും സെമിത്തേരിയില്‍ ധൂപപ്രാര്‍ഥനയും. ഉയിര്‍പ്പ് ശുശ്രൂഷ രാത്രി ഏഴിന് ആരംഭിക്കും. ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. കോട്ടാങ്ങല്‍ സ്നാപക യോഹന്നാന്‍ ദേവാലയത്തില്‍ വിശുദ്ധവാരം തിരുകര്‍മങ്ങള്‍ നാളെ ആരംഭിക്കും. വികാരി ഫാ. അലോഷ്യസ് വല്ലാത്തറ മുഖ്യകാര്‍മികനാകും. ഞായറാഴ്ച രാവിലെ 8.30ന് കുരുത്തോല വെഞ്ചെരിപ്പ്, പ്രദക്ഷിണം. 10.30ന് ഇടവകയിലെ വാര്‍ഷിക ധ്യാനം ആരംഭിക്കും. ഫാ.അഗസ്റ്റിന്‍ പുതുപ്പറമ്പില്‍ നേതൃത്വം നല്‍കും. ഒരുമണിവരെ ധ്യാനം ഉണ്ടാകും. 23നു വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതുവരെ ധ്യാനം നടക്കും. 24ന് വൈകീട്ട് മൂന്നിന് കാല്‍കഴുകല്‍ ശുശ്രൂഷ, കുര്‍ബാന, വചനസന്ദേശം. അഞ്ചു മുതല്‍ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ നയിക്കുന്ന തിരുമണിക്കൂര്‍ ആരാധന. രാത്രി എട്ടിന് അപ്പംമുറിക്കല്‍ ശുശ്രൂഷ. 25നു രാവിലെ എട്ടിന് ആലപ്രക്കാട് പള്ളിയില്‍ നിന്ന് കോട്ടാങ്ങല്‍ പള്ളിയിലേക്ക് കുരിശിന്‍െറ വഴിയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. 10ന് ദിവ്യകാരുണ്യ ആരാധന ആരംഭിക്കും. ഉച്ചക്ക് രണ്ടിന് പൊതുആരാധന. മൂന്നിന് പീഡാനുഭവ വെള്ളിയുടെ തിരുകര്‍മങ്ങള്‍. 26നു രാവിലെ 6.30ന് കാരുണ്യ ജപമാല. ഏഴിന് കുര്‍ബാന 27നു പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുകര്‍മങ്ങള്‍ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.