അപകടങ്ങള്‍ ഒഴിയാതെ തിരുവല്ല– പത്തനംതിട്ട സംസ്ഥാന പാത

കോഴഞ്ചേരി: അപകടം ഒഴിഞ്ഞ ഒരു ദിവസം പോലും ഇല്ലാതെ തിരുവല്ല-പത്തനംതിട്ട സംസ്ഥാന പാത. തിരുവല്ല മുതല്‍ മാരാമണ്‍വരെ റോഡ് പുനര്‍നിര്‍മാണം നടന്നുവരികയാണ്. പണിക്കിടയിലാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. കോഴഞ്ചേരി മുതല്‍ പത്തനംതിട്ടവരെ റോഡിന്‍െറ ശോച്യാവസ്ഥയാണ് അപകടം വിതക്കുന്നത്. കോഴഞ്ചേരി പൊയ്യാനില്‍ ജങ്ഷനില്‍ സ്വകാര്യ ബസില്‍നിന്നും വീണ് മല്ലപ്പുഴശേരി പഞ്ചായത്തില്‍ കുഴിക്കാല പുതുപറമ്പില്‍ ചിന്നമ്മ കോശി മരിച്ചതാണ് ഒടുവിലത്തെ അപകടം. കോഴഞ്ചേരിയില്‍ എത്തി മരുന്നുകള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങാന്‍ പൊയ്യാനില്‍ ജങ്ഷനില്‍നിന്ന് സ്വകാര്യ ബസിലേക്ക് കയറവെ റോഡിലേക്ക് വീണാണ് അപകടമുണ്ടായത്. ജങ്ഷനിലെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിലേക്ക് കയറവെ റോഡിലേക്ക് വീഴുകയായിരുന്നു. സംസ്ഥാന പാതയില്‍ ട്രയഫന്‍റ് ജങ്ഷനില്‍ സ്വകാര്യ ബസ് കാറിലിടിച്ച് ഇടപ്പാവൂര്‍ സ്വദേശി മരിച്ചത് അടുത്തിടെയാണ്. കുന്നന്താനത്ത് മോസ്കോ പടിക്ക് സമീപം കാര്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചത് ബുധനാഴ്ചയായിരുന്നു. മാരാമണ്‍ ചെട്ടിമുക്കിന് സമീപം അഞ്ചോളം പേര്‍ മരിച്ചതും അടുത്തകാലത്താണ്. കുമ്പനാട് ജങ്ഷന്‍, കല്ലുമാലി ജങ്ഷന്‍, കുന്നന്താനം എന്നിവിടങ്ങളിലും നടന്ന അപകടങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിരുന്നു. ദിനം പ്രതി ശരാശരി അഞ്ച് അപകടങ്ങളെങ്കിലും ഈ റോഡില്‍ പതിവായിട്ടുണ്ട്. സ്വകാര്യ ബസുകളുടെയും വാഹനങ്ങളുടെയും അമിത വേഗവും അശ്രദ്ധയുമാണ് ഇതിന് കാരണമാകുന്നത്. മണിക്കൂറുകളോളം ഗതാഗത സ്തംഭനവും പതിവാകുന്നു. കോഴഞ്ചേരിയില്‍ ഗതാഗത പരിപാലനത്തിന് ഉള്ളത് ഒരു ഹോം ഗാര്‍ഡ് മാത്രമാണ്. ഇവര്‍ക്ക് ടൗണിലെ ഗതാഗതംപോലും നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വഴിപാടായി പ്രത്യേക സമയങ്ങളില്‍ എത്തുന്ന പൊലീസാകട്ടെ ഹെല്‍മറ്റ് ഇല്ലാത്തവരെ പിടികൂടി പെറ്റിയടിച്ച് തങ്ങളുടെ ക്വോട്ട തികച്ച് മടങ്ങുകയും ചെയ്യും. വാഹന നിയമങ്ങള്‍ സ്ഥിരമായി തെറ്റിക്കുന്നവരെ പിടികൂടാന്‍ സംവിധാനവുമില്ല. പൊലീസ് സ്റ്റേഷനില്ലാത്ത ടൗണ്‍ എന്ന നിലയില്‍ കോഴഞ്ചേരിയില്‍ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ട് കാലം ഏറെയായി. കോഴഞ്ചേരി സി.ഐ ഓഫിസിന് മുകളില്‍ ഇതിന് സംവിധാനം ഒരുക്കാനും നിര്‍ദേശം ഉയര്‍ന്നെങ്കിലും ഒന്നും നടന്നില്ല. സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്ന ബസിലേക്ക് പടികയറവേ ബസ് വേഗത്തില്‍ മുന്നോട്ടെടുത്തതാണ് ചിന്നമ്മ കോശി അപകടത്തില്‍പെടാന്‍ ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. ബസില്‍ നിന്ന് തെറിച്ചു പുറത്തേക്ക് വീണ ചിന്നമ്മയെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. ആറന്മുള എസ്.ഐ അശ്വിത് എസ്. കാരാണ്‍മയിലിന്‍െറ നേതൃത്വത്തില്‍ ആറന്മുള പൊലീസ് സ്ഥലത്തത്തെി അപകടമുണ്ടാക്കിയ ബസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടത്തില്‍പെട്ടത് ചിന്നമ്മ കോശി ആണെന്ന് തിരിച്ചറിയാന്‍ ഏറെ നേരം വൈകി. ആയുര്‍വേദ മരുന്ന് വാങ്ങിയ രസീത് മാത്രമാണ് കൈവശമുണ്ടായിരുന്നത്. ഇതില്‍ പേര് രേഖപ്പെടുത്തിയിരുന്നു. പൊയ്യാനില്‍ ആശുപത്രിയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഈ പേരുള്ള കുഴിക്കാല സ്വദേശി ഉണ്ടെന്ന് കണ്ടത്തെി. ആശുപത്രി രേഖയിലെ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ചിന്നമ്മ കോഴഞ്ചേരിയില്‍ ആയുര്‍വേദ ഒൗഷധ ശാലയില്‍ പോയതായി ഭര്‍ത്താവ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇടവക വികാരിയും ഭാരവാഹിയും എത്തിയാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം മോര്‍ച്ചറിയേലിക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.