അടൂര്‍: കടമ്പനാട് കുന്നിടിച്ച് വ്യാപക മണ്ണെടുപ്പ്. ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് കണ്ടത്തെിയ സ്ഥലത്താണ് മണ്ണെടുപ്പ് നടക്കുന്നത്. മണ്ണ് മാഫിയ കോണ്‍ഗ്രസ് നേതാവിന്‍െറ സഹോദരനാണ്. ഒത്താശ ചെയ്യുന്നത് സ്ഥലത്തെ സി.പി.എം ബ്രാഞ്ച് നേതാവും. കടമ്പനാട് വടക്ക് രണ്ടാം വാര്‍ഡില്‍ മോതിരച്ചുള്ളി മലയിലാണ് കുന്നിടിച്ച് മണ്ണെടുക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ വീണ്ടും അനുമതി നല്‍കിയത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇവിടെ മണ്ണെടുക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ അനുമതി നല്‍കിയത്. കടമ്പനാട് വടക്ക് സ്വദേശി വിദേശമലയാളി സുരേഷിന്‍െറ 50 സെന്‍േറാളം സ്ഥലത്തെ മണ്ണെടുത്തുമാറ്റാനാണ് അനുമതി നല്‍കിയത്. രണ്ടുമാസമായി ഇവിടെനിന്ന് ആയിരക്കണക്കിന് ലോഡ് മണ്ണാണ് വ്യാജ പാസിന്‍െറ മറവില്‍ കടത്തിക്കൊണ്ടുപോയത്. ആദ്യം രണ്ടുതവണ സുരേഷിന്‍െറ വസ്തുവില്‍ വീടുവെക്കാനെന്ന വ്യാജേന പാസ് സംഘടിപ്പിച്ച് മണ്ണെടുത്തു. പ്രതിഷേധം ഉയര്‍ത്തി പരിസ്ഥിതി സംഘടനകള്‍ രംഗത്തുവന്നതോടെ ഇപ്പോള്‍ വെല്‍ഡിങ് വര്‍ക്ക്ഷോപ് നിര്‍മിക്കാനെന്ന വ്യാജേന പാസ് സംഘടിപ്പിച്ചാണ് മണ്ണെടുപ്പ്. കലക്ടറേറ്റില്‍നിന്ന് ഡെപ്യൂട്ടി കലക്ടറുടെ എന്‍.ഒ.സി പേപ്പറിന്‍െറ പകര്‍പ്പ് പൊലീസിന് നല്‍കിയാണ് മണ്ണെടുക്കുന്നത്. ഈ കാരണത്താല്‍ പൊലീസ് ഇവിടേക്ക് തിരിഞ്ഞുനോക്കുന്നുമില്ല. ഇവിടെനിന്ന് ലോഡുകണക്കിന് മണ്ണാണ് രാപ്പകലില്ലാതെ കടത്തിക്കൊണ്ടുപോകുന്നത്. ഇതിന് അടൂരിലെയും കടമ്പനാട്ടെയും റവന്യൂ അധികൃതരും ഒത്താശ ചെയ്യുന്നതായി ആക്ഷേപമുണ്ട്്. മണ്ണെടുക്കുന്ന വസ്തുവില്‍നിന്ന് കഷ്ടിച്ച് 75മീറ്റര്‍ മുകളിലാണ് കടമ്പനാട് കുടിവെള്ള പദ്ധതിയുടെ 1.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം കൊള്ളുന്ന വാട്ടര്‍ടാങ്ക് സ്ഥിതിചെയ്യുന്നത്. മണ്ണെടുപ്പിനെതുടര്‍ന്ന് ഈ ടാങ്ക് അപകടാവസ്ഥയിലാണ്. സര്‍ക്കാറിന്‍െറ നിരീക്ഷണത്തില്‍ ഇവിടെ ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശമാണെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഇവിടെ മണ്ണെടുക്കാന്‍ പാസ് അനുവദിച്ചതിന്‍െറ മറവില്‍ ഭരണകക്ഷിയിലെ പ്രമുഖരാണെന്ന് പരസ്യമായ രഹസ്യമാണ്. മണ്ണെടുപ്പിന് ഒത്താശ ചെയ്യുന്നതിന് സ്ഥലത്തെ സി.പി.എം നേതാവിന്‍െറ പുരയിടത്തിലേക്ക് പത്തുലോഡ് മണ്ണ് അഡ്വാന്‍സായി എത്തിച്ചുകൊടുത്തതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.