പത്തനംതിട്ട: കുമരകം മെത്രാന്‍ കായല്‍ ഭൂമാഫിയക്ക് തീറെഴുതിയ മന്ത്രി അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അതീവ പരിസ്ഥിതി പ്രശ്നമുള്ള അപ്പര്‍കുട്ടനാട്ടിലെ 425 ഏക്കര്‍ നെല്‍വയലും കടമക്കുടിയിലെ 47 ഏക്കര്‍ നെല്‍വയലും നികത്താന്‍ മന്ത്രി അടൂര്‍ പ്രകാശ് അനുമതി നല്‍കിയിരുന്നു. നിയമസഭ പാസാക്കിയ നെല്‍വയല്‍ നീര്‍ത്തട നിയമം 2008 അട്ടിമറിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ തിരക്കിട്ടു തീരുമാനമെടുത്തതിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് സമിതിയോഗം ചൂണ്ടിക്കാട്ടി. കെ.പി.സി.സി പ്രസിഡന്‍റ് പോലും മന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മന്ത്രിയായി തുടരുന്നതിലെ ധാര്‍മികത അടൂര്‍ പ്രകാശ് സ്വയം പരിശോധിക്കണം. റവന്യൂ മന്ത്രിയായി ചുമതല ഏറ്റനാള്‍ മുതല്‍ അടൂര്‍ പ്രകാശിന്‍െറ തീരുമാനങ്ങളെല്ലാം ക്വാറി, വനം, റിസോര്‍ട്ട്, മണല്‍ മാഫിയകള്‍ക്ക് അനുകൂലമായിരുന്നു. പട്ടയനിയമങ്ങള്‍ അട്ടിമറിക്കാനും നെല്‍വയല്‍ നീര്‍ത്തട നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാനും മന്ത്രി നടത്തിയ ശ്രമങ്ങള്‍ സ്വന്തം പാര്‍ട്ടിക്കകത്തുതന്നെ വിമര്‍ശങ്ങള്‍ക്ക് വഴിതെളിച്ചു. റവന്യൂ വകുപ്പിന്‍െറ നിരധി തീരുമാനങ്ങള്‍ ഹൈകോടതി ഇടപെട്ട് റദ്ദ് ചെയ്തു. റവന്യൂ വകുപ്പില്‍ എന്തും നടക്കും എന്നുള്ളതിന്‍െറ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മെത്രാന്‍ കായല്‍. 2000കോടിയിലധികം രൂപയുടെ വന്‍കിട പദ്ധതിക്ക് അനുമതി നല്‍കുമ്പോള്‍ താന്‍ ഫയല്‍ കണ്ടില്ല എന്ന് പറയന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ വിശ്വസിക്കില്ല. സോളാര്‍ ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളിലും അഴിമതിക്കേസുകളിലും ഉള്‍പ്പെട്ട മന്ത്രി ജില്ലക്ക് അപമാനമായി മാറിയിരിക്കുന്നു. അടൂര്‍ പ്രകാശിന്‍െറ അഴിമതി കഥകള്‍ തുറന്നുകാട്ടാന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന പശ്ചിമഘട്ട സംരക്ഷണ സമിതിയോഗം തീരുമാനിച്ചു. അവിനാഷ് പള്ളിനഴികത്ത് അധ്യക്ഷത വഹിച്ചു. റെജി മലയാലപ്പുഴ, എം.ജി. സന്തോഷ്കുമാര്‍, ബിജു വി. ജേക്കബ്, എസ്. രാജീവന്‍, എബ്രഹാം മാത്യു, അജി കൊല്ലംപടി, ടി.കെ. ദാമോദരന്‍, റോയി ചാക്കോ, ടി.എം. സത്യന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.