പന്തളം: പൊതുടാപ്പ് സ്ഥാപിക്കുന്നതില്‍ പക്ഷപാതമെന്ന് ആക്ഷേപം. പന്തളം നഗരസഭയുടെ വിവിധഭാഗങ്ങളില്‍ മുളമ്പുഴയിലെ പമ്പിങ് സ്റ്റേഷനില്‍നിന്ന് ജലം എത്തിക്കാനായി സ്ഥാപിച്ച പൊതുടാപ്പുകള്‍ സ്ഥാപിക്കുന്നതിലാണ് പക്ഷപാതം കാണിക്കുന്നതായി ആക്ഷേപം ഉയര്‍ന്നത്. മുളമ്പുഴ, ആതിരമല എന്നിവിടങ്ങളിലെ ടാങ്കില്‍നിന്നാണ് നഗരത്തില്‍ ജലം എത്തിക്കാന്‍ പദ്ധതിയുള്ളത്. ആതിരമലയിലെ പദ്ധതിയുടെ പ്രവര്‍ത്തനം പാതിവഴിയിലാണ്. ഏറെ ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന തരത്തിലും ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലും പൊതുടാപ്പ് സ്ഥാപിക്കാനാണ് പദ്ധതിയിട്ടത്. ആതിരമല, കുരമ്പാല ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണ്. പൊതുടാപ്പ് സ്ഥാപിച്ചത് കിണര്‍ ജലം സുലഭമായി ലഭിക്കുന്ന സ്ഥലങ്ങളിലാണെന്നും പരാതി ഉയര്‍ന്നു. ചിലര്‍ക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തിയാണ് മഠത്തില്‍പടി, ബംഗാളി കോളനി, കടക്കാട് മാര്‍ക്കറ്റിനുസമീപം, മുട്ടാര്‍ എന്നിവിടങ്ങളില്‍ ടാപ്പ് സ്ഥാപിച്ചതെന്ന് പറയുന്നു. ജലദൗര്‍ലഭ്യം കൂടുതല്‍ അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ പൊതുടാപ്പ് സ്ഥാപിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.