നഗരസഭാ ബജറ്റ്: പ്രതിപക്ഷത്തെ പിന്തുണച്ച് ഭരണപക്ഷ അംഗങ്ങളും

പന്തളം: നഗരസഭാ ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ പിന്തുണച്ച് ഭരണപക്ഷ അംഗങ്ങളും. കാര്‍ഷികമേഖലക്കും മൃഗസംരക്ഷണത്തിനും വകയിരുത്തിയ തുക വര്‍ധിപ്പിക്കണമെന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യത്തെയാണ് സി.പി.എം അംഗം എ. ഷാ പിന്താങ്ങിയത്. കുടുംബശ്രീ പ്രവര്‍ത്തനത്തിന് തുക വകയിരുത്തണമെന്നും പട്ടികജാതി കോളനി വികസനത്തിന് തുക വകയിരുത്തണമെന്നുമുള്ള പ്രതിപക്ഷത്തിന്‍െറ ആവശ്യത്തോട് സി.പി.എം അംഗമായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. രാമന്‍ യോജിച്ചു. സ്ത്രീ ശാക്തീകരണത്തിന് കൂടുതല്‍ തുക വകയിരുത്തണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സില്‍ അംഗവുമായ രാധ രാമചന്ദ്രന്‍ കൗണ്‍സിലില്‍ ചൂണ്ടിക്കാട്ടിയതും ഏകോപനമില്ലാതെ തയാറാക്കിയ ബജറ്റാണിതെന്നതിന് തെളിവായി. നഗരകേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ ഡി. രവീന്ദ്രന്‍ അവതരിപ്പിച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമായ സ്വകാര്യ ബസ് സ്റ്റാന്‍ഡ് മാറ്റി ഇവിടെ നവീകരിച്ച വ്യാപാരസമുച്ചയവും ഓഫിസ് കോപ്ളക്സും ലക്ഷ്യം വെക്കുകയും ചെയ്യുന്നു.ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ വന്നുപോകുന്ന പന്തളത്തെ വൈ-ഫൈ നഗരമാക്കി മാറ്റാനുള്ള പ്രഖ്യാപനവും ശ്രദ്ധേയമായി. ഉറവിടത്തില്‍ത്തന്നെ മാലിന്യം സംസ്കരിക്കാനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികളും എടുത്തുപറയാവുന്നതാണ്. പന്തളത്തെ മാലിന്യസംസ്കരണത്തിന് ഒരുകോടി രൂപ വകയിരുത്തി മാലിന്യസംസ്കര ണപ്ളാന്‍റ് നവീകരിക്കാനുള്ള പ്രഖ്യാപനവും ജനകീയമാണ്. മാലിന്യത്താല്‍ വീര്‍പ്പുമുട്ടുകയാണ് നഗരം. അതിന് ഇതുമൂലം പരിഹാരമാകും. നഗരത്തിലെ ഭൂരഹിതരെയും ഭവനരഹിതരെയും പുനരധിവസിപ്പിക്കാന്‍ നാലുകോടി രൂപ വകയിരുത്തിയതും സാധാരണക്കാര്‍ക്ക് ഗുണകരമായതായി വിയിരുത്തപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.