പത്തനംതിട്ട: ജില്ലയില്‍ ഇരുമുന്നണിയിലും സ്ഥാനാര്‍ഥിചിത്രം തെളിയുന്നു. യു.ഡി.എഫിലും എല്‍.ഡി.എഫിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകദേശ ധാരണയായതായാണ് വിവരം. കോണ്‍ഗ്രസ് മത്സരിക്കുന്ന അടൂരില്‍ കെ.കെ. ഷാജുവിനാണ് മുന്‍ഗണന. കൂടാതെ, പന്തളം പ്രതാപന്‍െറ പേരും പരിഗണനയിലുണ്ട്. മൂന്‍ അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ബാബു ദിവാകരന്‍െറ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. കോന്നിയില്‍ അടൂര്‍ പ്രകാശിനുതന്നെയാണ് വീണ്ടും സാധ്യത. ആറന്മുളയില്‍ സിറ്റിങ് എം.എല്‍.എ ശിവദാസന്‍ നായര്‍ വീണ്ടും മത്സരിക്കും. കോന്നിയിലും ആറന്മുളയിലും ഡി.സി.സി പ്രസിഡന്‍റ് പി . മോഹന്‍രാജിന്‍െറ പേരും സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. റാന്നിയില്‍ കെ.പി.സി.സി സെക്രട്ടറി മറിയാമ്മ ചെറിയാനാണ് മുന്‍ഗണനയെന്ന് അറിയുന്നു. ഇവിടെ നിരവധിപേര്‍ സീറ്റിനായി രംഗത്തുണ്ട്. പഴകുളം മധു, കെ. ജയവര്‍മ എന്നിവരും രംഗത്തുണ്ട് . തിരുവല്ല സീറ്റ് കേരള കോണ്‍ഗ്രസിനാണ്. ഇവിടെ ജോസഫ് എം. പുതുശേരി, വിക്ടര്‍ ടി. തോമസ്എന്നിവരാണ് പരിഗണനയിലുള്ളത്.എല്‍.ഡി.എഫില്‍ കോന്നി, ആറന്മുള, റാന്നി സീറ്റുകളില്‍ സി.പി.എം മത്സരിക്കുമെന്ന് ഉറപ്പായി. കോന്നിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. സനല്‍കുമാര്‍ മത്സരിക്കാനാണ് ധാരണയായത്. വിജയസാധ്യത കുറവായതിനാല്‍ സി.പി.എമ്മില്‍നിന്ന് കോന്നിയില്‍ കൂടുതല്‍ പേര്‍ അവകാശവാദം ഉന്നയിച്ചിട്ടില്ളെന്ന് അറിയുന്നു. റാന്നിയില്‍ സിറ്റിങ് എം .എല്‍.എ രാജു എബ്രഹാമിനാണ് സാധ്യത. രാജു എബ്രഹാം നാലാം തവണയും മത്സരരംഗത്ത് വരുന്നത് പാര്‍ട്ടിയില്‍ ചിലരുടെ എതിര്‍പ്പിനും ഇടയാക്കിയിട്ടുണ്ട്. ഇവിടെ ഡി.വൈ.എഫ്.ഐ നേതാവ് റോഷന്‍ റോയി മാത്യുവിനെ മത്സരിപ്പിക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആറന്മുളയില്‍ ഡോ.ജേക്കബ് ജോര്‍ജ്, ബാബു കോയിക്കലത്തേ്, എ. പത്്മകുമാര്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അടൂര്‍ സീറ്റ് സി.പി.ഐക്കുതന്നെയാണ്. ഇവിടെ സിറ്റിങ് എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ വീണ്ടും മത്സരിക്കും. ജനതാദളിന് നല്‍കിയ തിരുവല്ലയില്‍ മാത്യു ടി. തോമസിനുമാണ് സാധ്യത. മത്സരിക്കുമെന്ന് ഉറപ്പായവര്‍ മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കയാണിപ്പോള്‍. സീറ്റുകിട്ടാതെ നിരാശാകുന്നവര്‍ ഇരുമുന്നണിക്കും പാരയാകുമെന്നും ഉറപ്പാണ്. ബി.ജെ.പിയിലും സ്ഥാനാര്‍ഥിപ്പട്ടിക ആയില്ല. ആറന്മുളയാണ് ബി.ജെ.പി കൂടുതല്‍ ശ്രദ്ധവെക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന്. ഇവിടെ എം.ടി. രമേശ് മത്സരിക്കാനാണ് സാധ്യത. നേരത്തേ കുമ്മനം രാജശേഖരന്‍െറ പേര് പറഞ്ഞുകേട്ടെങ്കിലും അദ്ദേഹം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിക്കാന്‍ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.