കാട്ടുപന്നികളുടെ ആക്രമണം

കോന്നി: പകല്‍ കാട്ടുപന്നികളുടെ സൈ്വരവിഹാരം ജനജീവിതത്തിന് ഭീഷണി. നേരത്തേ രാത്രിയില്‍ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിച്ചെങ്കില്‍ പകലും ശല്യമാണ്. കോന്നി, കുമ്മണ്ണൂര്‍, ആനകുത്തി, പൊരിഞ്ഞൊട്ടക്കല്‍, അരുവാപ്പുലം മേഖലകളിലാണ് കാട്ടുപന്നികള്‍ ഇറങ്ങുന്നത്. മനുഷ്യരെ ആക്രമിക്കുന്നതും നിത്യസംഭവമാണ്. കഴിഞ്ഞദിവസം കോന്നി പൊരിഞ്ഞൊട്ടക്കലില്‍ പുതുമംഗലത്ത് പി.കെ. നീലകണ്ഠനെ ആക്രമിച്ചു. രാവിലെ വീട്ടില്‍നിന്ന് കടയിലേക്ക് സൈക്ക്ളില്‍ വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. ഇടതുകൈക്കും കാല്‍മുട്ടിനും പരിക്കേറ്റ് ഇയാള്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.