കണ്‍സ്യൂമര്‍ ഫെഡ് റമദാന്‍ വിപണി തുറന്നു

പത്തനംതിട്ട: സഹ. വകുപ്പ് ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് ആരംഭിച്ച റമദാന്‍ വിപണിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ത്രിവേണിയില്‍ വീണ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, പ്രതിപക്ഷ നേതാവ് വി. മുരളീധരന്‍, റീജനല്‍ മാനേജര്‍ എസ്. ഷിബു, ഡെപ്യൂട്ടി റീജനല്‍ മാനേജര്‍ ടി.ഡി. ജയശ്രീ, ഓഫിസ് മാനേജര്‍ ടി.എസ്. അഭിലാഷ്, യൂനിറ്റ് ഇന്‍ ചാര്‍ജ് എസ്. സലിലാല്‍ എന്നിവര്‍ പങ്കെടുത്തു. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ വിപണിയിലൂടെ ലഭിക്കും. സംസ്ഥാനത്തെ 231 ത്രിവേണി സ്റ്റോറുകള്‍, ഫെഡറേഷന്‍ നേരിട്ടു നടത്തുന്ന 771 ഉം സംഘങ്ങള്‍ നടത്തുന്ന 397ഉം നന്മസ്റ്റോറുകള്‍ ഉള്‍പ്പെടെ 2000 കേന്ദ്രങ്ങള്‍ വഴിയാണ് വിപണനം. റേഷന്‍കാര്‍ഡുമായി എത്തുന്നവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ നിശ്ചിത അളവില്‍ നല്‍കും. ജയ, കുറുവ, മട്ട അരി അഞ്ച് കിലോ, പച്ചരി മൂന്ന് കിലോ, പഞ്ചസാര, വന്‍കടല, വന്‍പയര്‍ എന്നിവ ഓരോ കിലോ വീതവും ചെറുപയര്‍, ഉഴുന്ന്, തുവരപരിപ്പ്, മുളക്, മല്ലി എന്നിവ 500 ഗ്രാം വീതവും ലഭിക്കും. നിത്യോപയോഗ സാധനങ്ങളുടെ കണ്‍സ്യൂമര്‍ ഫെഡിന്‍െറ വില്‍പന വിലയും മാര്‍ക്കറ്റ് വിലയും ചുവടെ: ജയ അരി 25, കുറുവ അരി 25, അരിമട്ട 24, പച്ചരി 23, പഞ്ചസാര 22 , ചെറുപയര്‍ 74, വന്‍കടല 43, ഉഴുന്ന് 66, വന്‍പയര്‍ 45, തുവരപ്പരിപ്പ് 65, മുളക് 75, മല്ലി 92, വെളിച്ചെണ്ണ (കേര) 88. വന്‍ വിലക്കുറവാണ് റമദാന്‍ വിപണിയിലുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.