ആചാര്യന്‍െറ വിയോഗത്തില്‍ തിരുവല്ലയും തേങ്ങി

തിരുവല്ല: അരങ്ങിലാടിയ മലയാള കലകളുടെ സമന്വയത്തിന് അനശ്വരത നല്‍കിയ കാവാലം നാരായണപ്പണിക്കരുടെ ഓര്‍മയില്‍ തിരുവല്ലയും തേങ്ങി. 2003ല്‍ തിരുവല്ലയില്‍ നടന്ന ദേശീയ നാടകോത്സവത്തിന്‍െറ മുഖ്യസംഘാടകനായിരുന്നു കാവാലം. അന്ന് കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്ന അദ്ദേഹം ഒരാഴ്ചയിലേറെ തിരുവല്ലയില്‍ ക്യാമ്പ് ചെയ്താണ് മേളക്ക് നേതൃത്വം നല്‍കിയത്. തിരുവല്ലയിലെ കലാ സാസ്കാരിക ചങ്ങാതികളും നാടക അക്കാദമി അംഗം രാജന്‍ തഴക്കരയും ഒത്തുചേര്‍ന്നപ്പോള്‍ ഭാരതത്തിലെ പ്രമുഖരായ നാടക സംവിധായകരെ ശ്രീവല്ലഭപുരി അടുത്തറിഞ്ഞു. നാടക ആചാര്യന്മാരായ വി.ബി. കാരന്ദ്, പ്രഫ.എസ്. രാമാനുജം, ബെല്‍ബന്ദ് ടാക്കൂര്‍ രത്തന്‍കുമാര്‍ തിയ്യം, ബെന്‍സി കൗള്‍, സുമല്‍ മഹോപാധ്യായ, അഫ്സല്‍ ഹുസൈന്‍ തുടങ്ങിയ പ്രമുഖരെ എത്തിച്ചതും മറക്കാനാവില്ല. സമ്മേളന നഗരിക്ക് ശക്തിഭദ്രന്‍ നഗര്‍ എന്നാണ് പേരിട്ടിരുന്നത്. ഭാരതത്തിലെ ശ്രദ്ധേയമായ മേള കലാസാംസ്കാരിക മേഖലയില്‍ ശ്രദ്ധേയമായിരുന്നു. ശ്രീവല്ലഭ ക്ഷേത്രത്തിലെ കഥകളിപ്പുരയും ഗരുഡമാടത്തറയും കാവാലത്തിന് എന്നും പ്രിയപ്പെട്ടതായിരുന്നു. മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്ത മാര്‍ ക്രിസോസ്റ്റവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സഭാ ആസ്ഥാനത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.