കാവുംഭാഗം -മുത്തൂര്‍ റോഡ്: പൈപ്പ് പൊട്ടി വെള്ളക്കെട്ട്, അപകടങ്ങള്‍ പതിവായി

തിരുവല്ല: പൈപ്പ് പൊട്ടല്‍ മൂലം തകര്‍ന്ന് തരിപ്പണമായ കാവുംഭാഗം -മുത്തൂര്‍ റോഡില്‍ വന്‍ ഗാതഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു. മുത്തൂര്‍ ജങ്ഷന് സമീപവും മുത്തൂര്‍ പാലത്തിന്‍െറ അപ്രോച്ച് റോഡിലും മന്നംകരച്ചിറ കലുങ്കിനോട് ചേര്‍ന്നുള്ള ഭാഗത്തും പൈപ്പ് പൊട്ടല്‍ മൂലം റോഡില്‍ ഉടലെടുത്ത വെള്ളക്കെട്ടാണ് റോഡിന്‍െറ തകര്‍ച്ചക്കും ഗതാഗത പ്രശ്നങ്ങള്‍ക്കും ഇടയാക്കിയിരിക്കുന്നത്. പൊട്ടിയൊഴുകുന്ന പൈപ്പില്‍നിന്ന് ദിനേന ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് പാഴായിപ്പോകുന്നത്. മുത്തൂര്‍ ജങ്ഷന് സമീപം വെള്ളയാമ്പള്ളി പടിയിലാണ് പൈപ്പ് പൊട്ടല്‍ മൂലം ഏറെ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. സമീപത്തെ ക്രൈസ്റ്റ് റോഡില്‍ പൊന്മലത്ത്പടിയില്‍ കഴിഞ്ഞദിവസം പൊട്ടിയ പൈപ്പില്‍നിന്നുള്ള വെള്ളവും ഒഴുകിയത്തെുന്നത് മുത്തൂര്‍ റോഡിലെ വെള്ളയാമ്പള്ളി പടിയിലേക്കാണ്. ഇതുകൂടിയപ്പോള്‍ ഈ ഭാഗത്തുകൂടി കാല്‍നടക്കാര്‍ മുട്ടോളം വെള്ളത്തില്‍ നീന്തേണ്ട അവസ്ഥയിലാണ്. ഏതാണ്ട് ഒരുവര്‍ഷം മുമ്പ് പൊട്ടിയ പൈപ്പില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം കെട്ടിക്കിടന്ന് റോഡിന്‍െറ 100 മീറ്ററോളം ഭാഗം ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വെള്ളം കെട്ടിക്കിടന്ന് റോഡിലെ ടാറിങ് പൂര്‍ണമായും ഇളകിമാറി നിരവധി വന്‍ ഗര്‍ത്തങ്ങളാണ് ഈ ഭാഗത്ത് രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴികളില്‍ പതിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് നിരവധി ഇരുചക്ര വാഹനയാത്രികര്‍ ദിവസേന അപകടത്തില്‍പെടുന്നുണ്ട്. വന്‍ ഗര്‍ത്തങ്ങളില്‍ പതിച്ച് ഓട്ടോറിക്ഷ അടക്കമുള്ള ചെറു വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതായും പരാതിയുണ്ട്. പൈപ്പിന്‍െറ അറ്റകുറ്റപ്പണിക്ക് ആവശ്യമായ നടപടി ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് കുമാര്‍ നിരവധി പരാതികള്‍ ജലവിതരണ വകുപ്പ് അധികൃതര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, മുഖവിലയ്ക്കെടുത്തില്ല. പൈപ്പുപൊട്ടുന്ന വിവരം അറിയിച്ചാല്‍ വേണ്ട നടപടി സ്വീകരിക്കുന്നതില്‍ അധികൃതര്‍ മന$പൂര്‍വമായ അലംഭാവം കാട്ടുകയാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ പരാതി പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.