പത്തനംതിട്ട: കോടതി കേസുകളിലെ കക്ഷികള്‍ക്ക് വിവരങ്ങള്‍ സൗജന്യ എസ്.എം.എസ് മുഖേന ലഭിക്കുന്ന സംവിധാനം ആരംഭിച്ചു. സിവില്‍ കേസുകളിലെ വാദികള്‍ക്കും എതിര്‍കക്ഷികള്‍ക്കും ക്രിമിനല്‍ കേസിലെ പ്രതികള്‍ക്കും കേസ് വിവരങ്ങള്‍ സൗജന്യമായി ലഭിക്കും. അടുത്ത ഹാജരാകേണ്ട തീയതി, കേസ് തീര്‍ന്ന വിവരം എന്നിവ എസ്.എം.എസ് ആയി അതത് ദിവസം ലഭിക്കും. സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കില്ല. ഇതിന് മൊബൈല്‍ നമ്പര്‍, കേസ് നമ്പര്‍, കോടതിയുടെ പേര്, കേസിലെ കക്ഷിയെന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയിലെ ജില്ലാ കോടതി ഓഫിസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജുഡീഷ്യല്‍ സര്‍വിസ് സെന്‍ററില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.