പത്തനംതിട്ട: വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ വളര്‍ത്തിയ 135 പൂവന്‍കോഴികളെ അജ്ഞാത ജീവി കടിച്ചുകൊന്നു. മുണ്ടുകോട്ടക്കല്‍ കൊന്നമൂട്ടില്‍ പാറക്കല്‍ അന്‍സാര്‍ മന്‍സിലില്‍ റാഫി വളര്‍ത്തിയ ഇറച്ചിക്കോഴികളാണ് കൂട്ടമായി ചത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഷെഡില്‍ കോഴികള്‍ ചത്തുകിടക്കുന്നതു കണ്ടത്. കോഴികളെ വളര്‍ത്തി ചന്തകളില്‍ കൊണ്ടുപോയി വില്‍ക്കുന്ന ജോലിയാണ് റാഫിയുടേത്. കോഴികളെ കടിച്ചത് മരപ്പട്ടിയാകാനാണ് സാധ്യതയെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ പത്തനംതിട്ട മൃഗാശുപത്രിയിലെ ഡോക്ടര്‍ എം. മാത്യു പറഞ്ഞു. തിരുവല്ല മഞ്ഞാടിയിലെ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പക്ഷി കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലും ഇതേസാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. രണ്ടു കിലോ വരുന്ന കോഴികളാണ് കടിയേറ്റു ചത്തത്. ചിലതിന്‍െറ തല വേര്‍പെട്ട നിലയിലുമാണ്. തലക്കൊപ്പം പള്ളക്കും കടിയേറ്റാണ് കോഴികള്‍ ചത്തത്. കമ്പി വലകളുള്ള ഷെഡിന്‍െറ ഒരു മൂല കടിച്ചുപൊളിച്ച ശേഷമാണ് ജീവി അകത്തുകടന്നത്. പകല്‍ വന്ന് കോഴികള്‍ക്കു തീറ്റ കൊടുത്തശേഷം റാഫി രാത്രിയില്‍ കുടുംബത്തോടൊപ്പം തോന്ന്യാമലയിലെ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. കോഴികളെ വളര്‍ത്തുന്ന സ്ഥലത്ത് മരപ്പട്ടി ശല്യമുണ്ടെന്ന് അയല്‍വീട്ടുകാര്‍ പറഞ്ഞു. ഇതേരീതിയില്‍ കോഴികളെ കൊന്ന സംഭവം പ്രദേശത്ത് അടുത്തിടെയുണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. കോഴികള്‍ ചത്തതിലൂടെ 35,000 രൂപയുടെ നഷ്ടമുണ്ടായതായി റാഫി പറഞ്ഞു. സംഭവമറിഞ്ഞ് നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപും കൗണ്‍സിലര്‍മാരും റാഫിയുടെ വീട്ടിലത്തെി. കോഴികളെയെല്ലാം പറമ്പില്‍ കുഴിച്ചിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.