ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: കൊലപാതകമെന്ന് പിതാവ്

തിരുവല്ല: ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരുവല്ല കുഴിവേലിപ്പുറം കളരിക്കല്‍ ജോര്‍ജ് തോമസിന്‍െറ ഇളയ മകളും മല്ലപ്പള്ളി വെണ്ണിക്കുളം മാലിയില്‍ അണ്ടത്രമണ്ണില്‍ ബിനു ചാക്കോയുടെ ഭാര്യയുമായ സോമി തോമസ് മരിച്ച സംഭവത്തിലാണ് പിതാവിന്‍െറ പരാതി. ഭര്‍തൃവീട്ടില്‍ കഴിയവെ കഴിഞ്ഞ ഏപ്രില്‍ 12ന് രാത്രി 8.30ന് ശരീരമാസകലം പൊള്ളലേറ്റ സോമി പിറ്റേന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളജിലാണ് മരിച്ചത്. എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹതകള്‍ കണ്ടത്തൊന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. 2010 ജനുവരി 28നായിരുന്നു സോമിയും ബിനു ചാക്കോയുമായുള്ള വിവാഹം. വിദേശത്ത് ജോലിചെയ്തിരുന്ന ബിനു രണ്ടുവര്‍ഷം മുമ്പ് തിരിച്ചത്തെിയശേഷം നാട്ടില്‍ വെല്‍ഡിങ് ജോലി ചെയ്തുവരികയാണ്. ബിനുവിന്‍െറ സ്വഭാവദൂഷ്യങ്ങള്‍ കാരണം ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്നും ഒരിക്കല്‍ സോമിയെ സ്വന്തം വീട്ടില്‍ ബിനു കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ബന്ധുക്കള്‍ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ നഴ്സായിരുന്ന സോമിക്ക് ഭര്‍ത്താവ് ബിനുവിന്‍െറ നിര്‍ബന്ധപ്രകാരം ജോലി ഉപേക്ഷിക്കേണ്ടിവന്നതായും പരാതിയിലുണ്ട്. അടുക്കളയില്‍ രാത്രി പാചകം ചെയ്യുന്നതിനിടെ എങ്ങനെയോ മണ്ണെണ്ണക്കുപ്പി മറിഞ്ഞ് അടുപ്പില്‍വീണ് പൊള്ളലേറ്റതായാണ് ബിനുവിന്‍െറ ബന്ധുക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്.എന്നാല്‍, ആസ്മ രോഗിയായിരുന്ന സോമി ഒരിക്കലും മണ്ണെണ്ണ ഉപയോഗിക്കില്ളെന്നും മകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലന്നെും വീട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.