പത്തനംതിട്ട: രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യവും ഫലവര്‍ഗങ്ങളും വില്‍പന നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കോഴഞ്ചേരി താലൂക്ക് ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റി യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഇതിനായി പരിശോധക സംഘം രൂപവത്കരിക്കുമെന്ന് താലൂക്ക് സപൈ്ള ഓഫിസര്‍ അറിയിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന എണ്ണപ്പലഹാരങ്ങള്‍ നഗരസഭാ പ്രദേശത്ത് വ്യാപകമായി വിറ്റുവരുന്നതായി പ്രതിനിധികള്‍ പരാതിപ്പെട്ടു. ഇത്തരം പലഹാരങ്ങളുടെ വില്‍പന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഉല്‍പാദന കേന്ദ്രങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദേശിച്ചു. പത്തനംതിട്ട നഗരസഭാ പ്രദേശം, താലൂക്കിലെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് വിതരണത്തിനാവശ്യമായ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുന്നില്ളെന്നുള്ള ഗ്യാസ് ഏജന്‍സി പ്രതിനിധിയുടെ പരാതി കലക്ടറുടെ ശ്രദ്ധയില്‍പെടുത്തും. വില്‍പന കേന്ദ്രങ്ങളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണമെന്നും പച്ചക്കറികള്‍ക്ക് അമിതലാഭം എടുക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്ന് സപൈ്ള ഓഫിസര്‍ അറിയിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, ഇലന്തൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി. സത്യന്‍, പന്തളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. തങ്കമ്മ, വ്യാപാരി പ്രതിനിധികളായ അബ്ദുല്‍ റഹീം മാക്കാര്‍, ജയപ്രകാശ്, റേഷന്‍ ഡീലേഴ്സ് സംഘടനാ പ്രതിനിധികളായ ജോണ്‍സണ്‍ വിളവിനാല്‍, പി.എന്‍. സത്യപാലന്‍, കെ.വി. സുരേഷ്കുമാര്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികളായ ജോര്‍ജ് വര്‍ഗീസ്, ബി. പ്രകാശ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. വത്സന്‍ ടി. കോശി, പി.ആര്‍. മോഹന്‍ദാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.