പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടര്‍, അത്യാഹിതം, ലാബ് എന്നിവിടങ്ങളില്‍ ഡ്യൂട്ടി സമയത്ത് ജീവനക്കാരില്ലാത്തത് രോഗികളെ വലക്കുന്നു. ജീവനക്കാരെ കാണാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. ഏറെ സമയം കാത്തുനിന്ന് ക്ഷമകെടുന്ന രോഗികള്‍ ബഹളം വെക്കുന്നതും പതിവുകാഴ്ചയാണ്. ഒ.പി കൗണ്ടറിന് മുന്നില്‍ സദാസമയവും വലിയ തിരക്കും അനുഭവപ്പെടാറുണ്ട്. പുതിയ ഒ.പി ടിക്കറ്റ് എടുക്കാനും ലബോറട്ടറി പരിശോധനകളുടെ ഫീസ് അടക്കാനും എത്തേണ്ടതും ഇവിടെയാണ്. ഒരു ജീവനക്കാരി മാത്രമുള്ള കൗണ്ടറില്‍നിന്ന് ഇടക്ക് മുങ്ങാറുണ്ട്. ഈ സമയം ക്യൂവില്‍ നില്‍ക്കുന്ന രോഗികള്‍ ബുദ്ധിമുട്ടുകയാണ്. അവസാനം ഒ.പി ടിക്കറ്റ് എടുത്ത് എത്തിയാല്‍ ഡോക്ടറും സ്ഥലം വിട്ടിരിക്കും. ലാബിലെ സ്ഥിതിയും സമാനമാണ്. കൃത്യസമയത്ത് പരിശോധനഫലങ്ങള്‍ നല്‍കാതെയാണ് രോഗികളെ ബുദ്ധിമുട്ടിക്കുന്നത്. ഇവിടെയും ജീവനക്കാരുടെ അഭാവം പ്രധാനപ്രശ്നമാണ്. നിരവധി തവണ കയറിയിറങ്ങിയാല്‍ മാത്രമേ പരിശോധനഫലം ലഭിക്കൂ. അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഇടക്കിടെ ഓരോ ആവശ്യങ്ങള്‍ക്കായി പുറത്തേക്ക് പോകുന്നതും രോഗികളെ ദുരിതത്തിലാക്കുന്നു. പലപ്പോഴും ഫോണ്‍ വിളികള്‍ നീളുന്നതും പ്രശ്നമാകാറുണ്ട്. എമര്‍ജന്‍സി കേസുണ്ടെന്ന് പറഞ്ഞ് പുറത്തുപോയാല്‍ പിന്നീട് ഡോക്ടറെ കണ്ടത്തൊനാകില്ല. ചില ദിവസങ്ങളില്‍ ഒരാള്‍ മാത്രമാണ് അത്യാഹിതവിഭാഗത്തില്‍ ഉണ്ടാകുക. പനി ബാധിതരടക്കം രോഗികളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മഴ വര്‍ധിച്ചതോടെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ആളുകളുടെ ആശ്രയമായ ജനറല്‍ ആശുപത്രിയില്‍ അസൗകര്യവും അധികൃതരുടെ അനാസ്ഥയുമാണ് പരിതാവസ്ഥക്ക് കാരണം. ഒ.പി വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ അഭാവവും വലക്കുന്നു. ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നതും പ്രശ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.