വികസനത്തിനിറങ്ങിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധത്തിന് നീക്കം

റാന്നി: പഴവങ്ങാടി പഞ്ചായത്തില്‍ ടൗണ്‍ മേഖലയുടെ വികസനം ലക്ഷ്യമാക്കി മുഖംനോക്കാതെ നടപടിക്കൊരുങ്ങിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന് നീക്കം. രാഷ്ട്രീയം കലര്‍ത്തി വികസനം തടസ്സപ്പെടുത്താനും ഭരണസമിതിയുടെ പ്രവര്‍ത്തനത്തിന്‍െറ ശോഭ കെടുത്താനും ആസൂത്രിത നീക്കമാണ് ഇതിനുപിന്നിലെന്ന് സൂചനയുണ്ട്. ടൗണ്‍ മേഖലയിലെ റോഡരികിലേക്ക് ഇറക്കിവെച്ച അനധികൃത വ്യാപാരങ്ങളും ബോര്‍ഡുകളും നീക്കം ചെയ്തിരുന്നു. ബാക്കിയുള്ളവയും നീക്കംചെയ്യാനുള്ള നീക്കത്തിനെതിരെയാണ് ആസൂത്രിയ നീക്കമെന്ന് ആരോപണമുണ്ട്. ചില കോണില്‍നിന്ന് ഉയര്‍ന്ന പ്രതിഷേധം ഗൂഢ ലക്ഷ്യമുള്ളതും പൊതുവായ വികസനത്തിന് എതിരാണെന്നും വ്യാഴാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗം കുറ്റപ്പെടുത്തി. പഞ്ചായത്ത് ഭരണസമിതി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിന്‍െറ തീരുമാനം ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടപ്പാക്കുക മാത്രമാണ് ഭരണസമിതി ചെയ്തത്. ടൗണിലെ അനധികൃത കൈയേറ്റവും കച്ചവടം ഒഴിപ്പിക്കുന്നതിനുള്ള നടപടി തുടക്കം കുറച്ചതേയുള്ളൂ. വരുംദിവസങ്ങളില്‍ മാത്രമേ നടപടി പൂര്‍ത്തിയാക്കുകയുള്ളൂ. പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സ് ഉള്‍പ്പെടെയുള്ള അനധികൃത കൈയേറ്റം പൂര്‍ണമായും ഒഴിപ്പിക്കുമെന്നും ഒരുവിധ സമ്മര്‍ദ്ദത്തിന് ഭരണസമിതി വഴിപ്പെടുകയില്ളെന്നും പ്രസിഡന്‍റ് പറഞ്ഞു. എന്നാല്‍, സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത് തീരുമാനങ്ങള്‍ രേഖപ്പെടുത്തി ഒപ്പിട്ട് പിരിഞ്ഞവരാണ് ചില ഗൂഢ താല്‍പര്യത്തിന്‍െറ പേരില്‍ സമരത്തിനിറങ്ങിയിരിക്കുന്നതെന്ന് ആരോപണമുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനു ടി. ശാമുവല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് അനി സുരേഷ്, സെക്രട്ടറിയുടെ അധിക ചുമതലയുള്ള എന്‍.സുരേന്ദ്രന്‍, അനില്‍ തുണ്ടിയില്‍, പൊന്നി തോമസ്, ബോബി എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എ. ജോമോന്‍, ലാലി ജോസഫ്, ജോസഫ് കുര്യാക്കോസ്, ലിജി ചാക്കോ, ബെറ്റ്സി കെ. ഉമ്മന്‍, എല്‍സി മാത്യു, അനിത അനില്‍കുമാര്‍, ഷൈനി രാജീവ്, ബിനിറ്റ് മാത്യു, ബിനു സി. മാത്യു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.