കെ.എസ്.ആര്‍.ടി.സി അടൂര്‍ ഡിപ്പോയിലെ ശോച്യാവസ്ഥ പരിഹരിക്കും

അടൂര്‍: കെ.എസ്.ആര്‍.ടി.സി അടൂര്‍ ഡിപ്പോയിലെ ശോച്യാവസ്ഥ പരിഹരിക്കുമെന്ന് കോര്‍പറേഷന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വാഗ്ദാനം. കെ.എസ്.ആര്‍.ടി.സി എക്സി. ഡയറക്ടര്‍ എം.ടി. സുകുമാരന്‍, ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദു എന്നിവര്‍ കഴിഞ്ഞദിവസം അടൂര്‍ ഡിപ്പോ സന്ദര്‍ശിച്ചതിനുശേഷം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എക്ക് നല്‍കിയ ഉറപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിത്. ബസ് ബേയിലെ വെള്ളക്കെട്ട് മാറ്റാന്‍ ഉയര്‍ത്തി ഇന്‍റര്‍ലോക് ബ്ളോക്കുകള്‍ പാകും. മഴവെള്ളം ഒഴുക്കാന്‍ ബസ് ബേയുടെ അടിയിലൂടെ ഓടയും നിര്‍മിക്കും. എം.എല്‍.എയുടെ അഭ്യര്‍ഥനമാനിച്ചാണ് ഉദ്യോഗസ്ഥര്‍ ഡിപ്പോയില്‍ പരിശോധനക്ക് എത്തിയത്. അടൂരില്‍നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്കും അടൂര്‍-ഉദയഗിരി (കണ്ണൂര്‍), അടൂര്‍-പെരിങ്ങല്ലൂര്‍ ബസ് സര്‍വിസുകളും ഉടന്‍ ആരംഭിക്കുമെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. എ.ടി.ഒ കെ. ശശികുമാര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി. സജി, സി.ഐ.ടി.യു ജില്ലാ ജോയന്‍റ് സെക്രട്ടറി പി. രവീന്ദ്രന്‍, ടി. മധു, അയ്യൂബ് കുഴിവിള, ടി.ആര്‍. ബിജു, സി. രാജശേഖരന്‍ നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.