ഏകാന്തതയും ദു$ഖവും പങ്കുവെച്ച് വയോജനങ്ങള്‍

പത്തനംതിട്ട: സ്നേഹത്തോടെ വളര്‍ത്തിയ മക്കള്‍ വാര്‍ധക്യകാലത്ത് കാട്ടുന്ന അവഗണനയായിരുന്നു വയോജന ചൂഷണ ബോധവത്കരണ ദിനത്തില്‍ ഒത്തുകൂടിയ പ്രായമായവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത്. നല്ല വിദ്യാഭ്യാസം നല്‍കിയ മക്കള്‍ പറക്കമുറ്റിയപ്പോള്‍ വിദേശത്തേക്ക് പറന്നു. പിന്നെ ഇവിടെ ഒറ്റപ്പെടലും അവഗണനയും മാത്രം. നാട്ടിലുള്ളവരും സമ്മാനിക്കുന്നത് ഇതു മാത്രം. അവരെ പരിപാലിക്കുന്ന മരുമക്കളും മക്കളും നല്‍കുന്നത് മാനസിക പീഡനം മാത്രം. ആഹാരം തരുന്നുണ്ടെങ്കിലും വേണമെങ്കില്‍ കഴിച്ചാല്‍ മതി എന്നതാണ് മട്ട്. വാര്‍ധക്യകാലത്ത് കിട്ടുന്ന പെന്‍ഷന്‍ കബളിപ്പിച്ച് തട്ടിയെടുത്ത അയല്‍ക്കാരന്‍െറ കഥ ഒരമ്മ പറഞ്ഞു. സാമൂഹിക സുരക്ഷാ മിഷന്‍ സംഘടിപ്പിച്ച വയോജന ചൂഷണ ബോധവത്കരണ ദിനാചരണത്തിലാണ് വൃദ്ധജനങ്ങള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവെച്ചത്. നഗരസഭാ പരിഥിയിലെ മാപ്പടി, കരിമ്പിനാംകുഴി, പൂവമ്പാറ, കോട്ടമുക്ക്, മയിലാടുംപാറ, പാറമട, കുമ്പഴ, നെടുമനാല്‍, അഴൂര്‍, നന്നുവക്കാട് എന്നിവിടങ്ങളിലാണ് വയോജനങ്ങളെ സംഘടിപ്പിച്ച് ‘സ്മൃതിരഥം’ പരിപാടി വയോമിത്രം മൊബൈല്‍ ക്ളിനിക് വഴി നടത്തിയത്. കൗണ്‍സിലര്‍മാര്‍, ജനമൈത്രി പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. വയോജനങ്ങള്‍ക്ക് പോഷകാഹാരം ലഭ്യമാക്കണമെന്ന് പലരും ആവശ്യം ഉന്നയിച്ചു. പല മേഖലകളില്‍നിന്നും വിരമിച്ചവര്‍ അവരുടെ കഴിവുകള്‍ വെറുതെയിരുന്ന് മുരടിച്ചുപോകുന്നതിനെക്കുറിച്ചും പറഞ്ഞു. ദിനാചരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം നഗരസഭ ടൗണ്‍ ഹാളില്‍ വ്യാഴാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.