പന്തളത്ത് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളംകയറി

പന്തളം: കാലവര്‍ഷം ശക്തമായതോടെ പന്തളത്ത് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന തോരാത്ത മഴയത്തെുടര്‍ന്ന് അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പും ഉയര്‍ന്നുതുടങ്ങി. പന്തളം, പന്തളം തെക്കേക്കര പ്രദേശങ്ങളിലാണ് കൂടുതല്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ശക്തമായ മഴയില്‍ പന്തളം മങ്ങാരം എം.എസ്.എം നഗറില്‍ വാഴവിളയില്‍ വീട്ടില്‍ ചക്കിയുടെ വീടിന്‍െറ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ശക്തമായ മഴയില്‍ പന്തളം വെണ്‍കുളത്തി വയലില്‍ ജലനിരപ്പുയര്‍ന്നതിനത്തേുടര്‍ന്ന് ഒമ്പതോളം വീടുകളില്‍ വെള്ളംകയറി. ഏമുളമ്പുഴ ശംഭുനിവാസില്‍ വിജയകുമാരി, മുളമ്പുഴ തച്ചുവേലില്‍ ശോഭ, തേജഭവനില്‍ സന്തോഷ്കുമാര്‍, തീര്‍ഥത്തില്‍ രമേശ്, കോമരം കോട്ടത്തേ് രഘു, കോമരം കോട്ടത്തേ് സുമ, തുരുത്തിക്കര വീട്ടില്‍ സുമ, തുരുത്തിക്കര വീട്ടില്‍ ശ്യാമള, രേഷ്മഭവനില്‍ രാധാമണി, മുളമ്പുഴ ഇരട്ടകാലായില്‍ നിതിന്‍ഭവനില്‍ നീതു എന്നിവരുടെ വീടുകളിലാണ് വെള്ളിയാഴ്ചത്തെ ശക്തമായ മഴയത്തെുടര്‍ന്ന് വെള്ളംകയറിയത്. മുളമ്പുഴ പടിഞ്ഞാറേ തോട്ടത്തില്‍ പരമേശ്വരന്‍പിള്ളയുടെ ഇഞ്ചികൃഷി പൂര്‍ണമായും വെള്ളത്തിനടിയിലായി. പന്തളം തെക്കേക്കരയിലെ മങ്കുഴി ഏലായിലെ കൃഷിയും വെള്ളത്തിനടിയിലായി. ഏക്കറുകണക്കിന് മരച്ചീനി കൃഷിചെയ്തിരുന്നത് വെള്ളം കയറിയതിനാല്‍ അഴുകാന്‍ തുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു. മങ്കുഴി വെള്ളയില്‍ കുഞ്ഞിക്കുട്ടി, കൊച്ചത്തേ് മോഹനന്‍, കൊച്ചത്തേ് മേലേതില്‍ സജിതോമസ്, ചാങ്ങവീട്ടില്‍ പടിഞ്ഞാറ്റേതില്‍ ജയിംസ്, തുഷാരവീട്ടില്‍ സോമന്‍, കമലാലയത്തില്‍ ഉണ്ണിത്താന്‍ എന്നിവരുടെ കൃഷികളിലാണ് വെള്ളം കയറിയത്. മരച്ചീനി, വാഴ, ഇഞ്ചി, ചേമ്പ്, പയര്‍, പടവലം തുടങ്ങിയവ നശിച്ചതില്‍പ്പെടും. മങ്കുഴി ഏലായില്‍ ശക്തമായ കാറ്റിനത്തെുടര്‍ന്ന് അമ്പതോളം വാഴകളും ഒടിഞ്ഞുവീണു. മങ്കുഴി പാല നില്‍ക്കുന്നതില്‍ വീട്ടില്‍ രാജന്‍െറ വീട്ടില്‍ വെള്ളം കയറിത്തുടങ്ങി. മങ്കുഴി ഏലായില്‍ വെള്ളം ഒഴുകേണ്ട നീര്‍ച്ചാലുകള്‍ അനധികൃതമായി നികത്തിയതാണ് വെള്ളംകയറാന്‍ കാരണമായതെന്ന് ഗ്രാമപഞ്ചായത്ത് അംഗം വി.പി. വിദ്യാധരപ്പണിക്കര്‍ പറഞ്ഞു. ശക്തമായ മഴയില്‍ ഗ്രാമീണ റോഡുകളില്‍ വെള്ളംകയറിയത് പലയിടത്തും കാല്‍നടയാത്രപോലും ദുസ്സഹമാക്കി. പന്തളം മുട്ടാര്‍ എം.വി.ടി സ്കൂളിനുസമീപവും വീടുകളിലും വെള്ളം കയറുമെന്ന ഭീഷണിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.