കോഴഞ്ചേരി: കോഴഞ്ചേരിയിലെ ഓടകള്‍ ശുചീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച പ്രവര്‍ത്തനം വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലത്തെി. ടൗണിലെ മാലിന്യം മൊത്തം അടിഞ്ഞുകൂടിയതുമൂലം ഓടകളിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നില്ല. ദീര്‍ഘകാലത്തെ ആവശ്യപ്രകാരമാണ് ഇത്തവണ മഴക്കാല പൂര്‍വശുചീകരണത്തിന്‍െറ ഭാഗമായി ഓടകള്‍ക്കു മുകളിലെ സ്ളാബുകള്‍ മാറ്റി മാലിന്യം നീക്കാന്‍ ആരംഭിച്ചത്. പണി ആരംഭിച്ചതിനു പിന്നാലെ മഴ കൂടിയായതോടെ മാലിന്യം റോഡിലേക്കൊഴുകയാണ്. മഴ കനത്തതോടെ ടൗണില്‍ എമ്പാടും മാലിന്യത്തില്‍ ചവിട്ടാതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. റോഡിന് സമീപം രൂപപ്പെട്ടിട്ടുള്ള വെള്ളക്കെട്ടുകളില്‍ മാലിന്യം അടിഞ്ഞുകൂടുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രികള്‍, മത്സ്യ-മാംസ വ്യാപാരശാലകള്‍, ചന്ത എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യമെല്ലാം ഇതിലുള്‍പ്പെടുന്നു. കാലങ്ങളായി കെട്ടിക്കിടന്നിരുന്ന ഇവയുടെ ദുര്‍ഗന്ധം സ്ളാബുകള്‍ നീക്കിയതോടെ അസഹ്യമായിട്ടുണ്ട്. തുടരെ മഴ പെയ്യുന്നതിനാല്‍ കാര്യമായ ശുചീകരണ പ്രക്രിയ നടത്തുന്നതിനും കഴിഞ്ഞില്ല. ഓടകള്‍ക്കുമുകളില്‍നിന്ന് നീക്കിയ പലസ്ളാബുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചിലത് പൂര്‍ണമായും തകര്‍ന്നിട്ടുമുണ്ട്. ഇവക്കൊപ്പം സ്ളാബുകള്‍ നീക്കിയപ്പോള്‍ ഓടകളുടെ വശങ്ങള്‍ ഇടിയുകയും താഴുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം നന്നാക്കിയെടുക്കാന്‍ സമയമെടുക്കും. പലയിടത്തും ഇളക്കിയ സ്ളാബുകള്‍ റോഡിലേക്ക് നീക്കിയിട്ടിരിക്കുകയാണ്. ഇവ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകും. വണ്‍വേകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വൈ.എം.സി.എ ഉപറോഡിലേക്ക് സ്ളാബുകള്‍ എടുത്തിട്ടിരിക്കുന്നതിനാല്‍ ഇതുവഴി ഇരുചക്രവാഹനങ്ങള്‍ക്കുപോലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കനത്ത മഴക്കുമുമ്പ് പൂര്‍ത്തിയാകും വിധം ശുചീകരണം നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ ഗുണകരമാകുമായിരുന്നു ഈ പ്രവര്‍ത്തനം. മഴക്കാലത്തെ പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനം ഒരു ഭാഗത്ത് നടക്കുമ്പോള്‍ ഇതിന് വിഘാതമാകുന്ന തരത്തിലാണ് മറുവശത്തെ പരിഷ്കാരം. കോഴഞ്ചേരി ടൗണിലെ മാലിന്യം നീക്കാന്‍ ഓടകളുടെ ശുചീകരണത്തിന് നേരത്തേതന്നെ പൊതുമരാമത്തുവകുപ്പിന് കത്ത് നല്‍കിയിരുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ശ്യാം മോഹനും വൈസ് പ്രസിഡന്‍റ് എം.എസ്. പ്രകാശ് കുമാറും പറഞ്ഞു. കാലവര്‍ഷത്തിന് മുമ്പുണ്ടായ മഴയാണ് ഇപ്പോള്‍ തടസ്സങ്ങളുണ്ടാക്കുന്നത്. ശുചീകരണപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.