തിരുവല്ല: റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തില്‍ കായംകുളം-തിരുവല്ല സംസ്ഥാനപാത ഉപരോധിച്ചു. പുളിക്കീഴ് വളഞ്ഞവട്ടം ജങ്ഷനില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 10.30നാണ് പൗരസമിതി ഉപരോധം സംഘടിപ്പിച്ചത്. റോഡിലെ വെള്ളക്കെട്ട് മൂലം അപകടങ്ങള്‍ പതിവാണ്. പുളിക്കീഴ് പള്ളി, ബാങ്ക്, പോസ്റ്റ് ഓഫിസ്, കോളജ്, സ്കൂള്‍, അങ്കണവാടി, രജിസ്ട്രാര്‍ ഓഫിസ് തുടങ്ങിയവ സ്ഥിതിചെയ്യുന്ന തിരക്കേറിയ പ്രദേശത്തെ വെള്ളക്കെട്ട് ഗതാഗത തടസ്സങ്ങള്‍ക്ക് ഇടയാക്കുന്നു. റോഡിന്‍െറ ഏതാണ്ട് പകുതിയിലേറെ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വാഹനങ്ങള്‍ മറുവശത്തേക്ക് വെട്ടിക്കുമ്പോള്‍ എതിരെവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം. കഴിഞ്ഞവര്‍ഷത്തെ അപകടത്തില്‍ നിരണം സ്വദേശിയായ ഇരുചക്ര വാഹനയാത്രികന്‍ മരിച്ചിരുന്നു. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും താലൂക്ക് സമിതികളിലും നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ളെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമാ ചെറിയാന്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂസമ്മ പൗലോസ്, കടപ്ര ഗ്രാമപഞ്ചായത്ത് അംഗം മേരിക്കുട്ടി ജോണ്‍സണ്‍, വ്യാപാരി വ്യവസായികള്‍, ഓട്ടോ-ടാക്സി തൊഴിലാളികള്‍, പ്രദേശവാസികള്‍, ക്ളബ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഒരുമണിക്കൂര്‍ നീണ്ടുനിന്ന സമരം പൊലീസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.