അടൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച 11 കെ.വി ലൈന്‍ സ്വകാര്യവ്യക്തിയുടെയും ഭൂമാഫിയയുടെയും താല്‍പര്യപ്രകാരം ജനവാസവും കൃഷിയിടവുമുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ പ്ളാന്‍േറഷന്‍ മുക്ക് മുസ്ലിം പള്ളി മുതല്‍ അബ്ദുല്ലപടി വരെയുള്ള വീട്ടുകാരാണ് പരാതി നല്‍കിയത്. ഏഴംകുളം മേജര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പഞ്ചായത്ത് പാതയുടെ വശങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍നിന്ന് സുരക്ഷിത സ്ഥലത്താണ് വീടുകളും കൃഷിയിടങ്ങളും സ്ഥിതിചെയ്യുന്നത്. ലൈന്‍ മാറ്റിയാല്‍ ഇടുങ്ങിയ പാതയില്‍ വാഹനസഞ്ചാരം പ്രയാസകരമാകും. റബര്‍, തേക്ക്, പ്ളാവ്, തെങ്ങ്, മാവ് തുടങ്ങിയ വൃക്ഷങ്ങള്‍ വെട്ടിമാറ്റണമെന്ന് കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പലതവണ രേഖാമൂലം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും സ്വകാര്യ വ്യക്തിയെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു. വൈദ്യുതി മന്ത്രി, കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ക്കും പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.