ബസ് സ്റ്റാന്‍ഡിലെ കൈയേറ്റക്കാര്‍ നഗരസഭാ ജീവനക്കാരെ ആക്രമിച്ചു; കെട്ടിടം പൊളിച്ചു

പത്തനംതിട്ട: പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ അനധികൃത കെട്ടിടം ഒഴിപ്പിക്കാനത്തെിയ നഗരസഭാ ജീവനക്കാരെയും സംഭവം കണ്ടുനിന്ന നാട്ടുകാരനെയും കൈയറ്റക്കാരനും മകനും ചേര്‍ന്ന് ആക്രമിച്ചതായി പരാതി. ആക്രമണത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട വെട്ടിപ്പുറം പീരുക്കണ്ണ് പുരയിടത്തില്‍ ഷമീറിനാണ് (30) പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൈയേറ്റക്കാരന്‍െറ മകന്‍ അജീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡിനുള്ളില്‍ കുലശേഖരപതി സ്വദേശി സലീംഖാന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന കെട്ടിടം ഒഴിപ്പിക്കാന്‍ രാവിലെ ചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച് ഉച്ചക്കുശേഷം നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപിന്‍െറ നേതൃത്വത്തില്‍ ജീവനക്കാര്‍ സ്ഥലത്തത്തെുകയും കടയൊഴിപ്പിച്ച് താഴിട്ടുപൂട്ടാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ സലീം ഖാനും മകന്‍ അജീസും ചേര്‍ന്ന് നഗരസഭാ ജീവനക്കാര്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇവര്‍ സംഭവം കണ്ടുനിന്നവര്‍ക്കുനേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ, സമീപത്ത് നിന്ന ഷമീറിന്‍െറ തലക്ക് അജീസ് കമ്പവടികൊണ്ട് അടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റു വീണ ഷമീറിനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സലീം ഖാനും മകനും രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് പൊലീസ് നടത്തിയ തിരച്ചിലിലാണ് അജീസ് പിടിയിലായത്. ഇതേതുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സണിന്‍െറ നിര്‍ദേശപ്രകാരം അനധികൃത കെട്ടിടം എക്സ്കവേറ്റര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. ജീവനക്കാരെ തടഞ്ഞ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് നഗരസഭ പരാതി നല്‍കി. നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ലതാകുമാരി, ഹൈല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനീഷ്, അഷ്റഫ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. സലീം ഖാന്‍ അനധികൃതമായി കൈവശം വെച്ച കെട്ടിടം കഴിഞ്ഞ കൗണ്‍സിലിന്‍െറ കാലത്ത് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചതായിരുന്നെന്ന് രജനി പ്രദീപ് പറഞ്ഞു. പ്രകോപനം കൂടാതെയാണ് ഇവര്‍ ആക്രമണം നടത്തിയതെന്നും ചെയര്‍പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു. വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, കൗണ്‍സിലര്‍മാരായ കെ. ജാസിംകുട്ടി, റോഷന്‍ നായര്‍, പി. മുരളീധരന്‍, വി.ആര്‍. ജോണ്‍സണ്‍, സജി കെ. സൈമണ്‍, നഗരസഭാ സെക്രട്ടറി എസ്. സുബോധ് തുടങ്ങിയവരും സംഭവസ്ഥലത്തുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.