ശബരിമലയില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസനം വേണം – സഫ്രഗന്‍ മെത്രാപ്പോലീത്ത

റാന്നി: ശബരിമലയില്‍ വികസനം അത്യാവശ്യമെങ്കിലും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസനം നടപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത പറഞ്ഞു. മര്‍ത്തോമ സഭ വികസന സംഘം ഭദ്രാസനതല സമ്മേളനവും കാര്‍ഷിക സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു സഫ്രഗന്‍ മെത്രാപ്പോലീത്ത. പമ്പാ നദി മലിനീകരിക്കപ്പെടാതിരിക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണം. നല്ല വായു ശ്വസിക്കുന്നതിനുള്ള അവകാശം ആര്‍ക്കും നിഷേധിക്കരുത്. അത് പ്രവൃത്തിയിലൂടെ കാണിക്കണം. ജൈവകൃഷി ആരോഗ്യത്തിന്‍െറ ഭാഗമാക്കണമെന്നും സഫ്രഗന്‍ മെത്രാപ്പോലീത്ത പറഞ്ഞു. റാന്നി-നിലക്കല്‍ ഭദ്രാസനതലത്തില്‍ നടത്തിയ പച്ചക്കറികൃഷി മത്സരത്തില്‍ സമ്മാനാര്‍ഹര്‍ക്കുള്ള അവാര്‍ഡും വിദ്യാര്‍ഥികള്‍ക്കുള്ള സ്കൂള്‍ കിറ്റും വിതരണം ചെയ്തു. റവ. ജോണ്‍ തോമസിന്‍െറ അധ്യക്ഷതയില്‍ കാര്‍ഡ് ഡയറക്ടര്‍ റവ. കെ.വൈ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഫാ. പി.എ. എബ്രഹാം, ഫാ. ബൈജു തോമസ്, ഫാ. എബ്രഹാം തോമസ്, സി.എം. എബ്രഹാം, ജെറി ഈശോ ഉമ്മന്‍, സാംകുട്ടി അയ്യക്കാവില്‍, അഡ്വ. മനോജ് തോമസ്, വിനോദ് മാത്യു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.